നമ്മുടെ ചെറുപ്പം എങ്ങനെ നിലനിര്‍ത്താം. ജീവിതശൈലീരോഗങ്ങളില്‍ നിന്ന് എങ്ങനെ അകലം പാലിക്കാം. പ്രമുഖ ഭിഷഗ്വരനായ ഡോ. പ്രസാദിന്റെ പംക്തി ലൈവ് കേരള ന്യൂസ് ആരോഗ്യത്തില്‍ വായിച്ചുതുടങ്ങാം…

ഡോ. പ്രസാദ്

dr

നമ്മുടെ നാട്ടിലെഹെല്‍ത്ത്എഡ്യൂക്കേഷന്‍ വട്ടപൂജ്യമാണ്. എങ്ങനെ ആരോഗ്യം പരിരക്ഷിക്കണമെന്ന് ആര്‍ക്കുമറിയില്ല. എങ്ങനെ ഭക്ഷണംകഴിക്കണമെന്നോ?എന്തിനു കഴിക്കണം?എത്ര കഴിക്കണമെന്നോഅതുപോലെതന്നെ എന്തിനു വ്യായാമംചെയ്യണം? എത്ര ചെയ്യണം?എങ്ങനെ ചെയ്യണമെന്നുമെല്ലാമുള്ള അറിവ് ആര്‍ക്കുമില്ല.
സമൂഹം ചെറുപ്രായത്തിലേ ജീവിതശൈലീരോഗങ്ങളിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുന്നു. 60-70 വയസ്സുകളില്‍ വന്നിരുന്ന ജീവിതശൈലി രോഗങ്ങള്‍ 20-30 വയസ്സില്‍ തന്നെ വന്നുതുടങ്ങി. ചെറിയപ്രായത്തില്‍തന്നെ ഹാര്‍ട്ട്അറ്റാക്ക,് പുരുഷന്‍മാര്‍ക്ക് ലൈംഗികശേഷിക്കുറവ്, സ്ത്രീകള്‍ക്ക് ലൈംഗികവിരക്തിഎന്നിവയെല്ലാംകാണപ്പെടുന്നു.
ആശുപത്രികള്‍ നിങ്ങളുടെആരോഗ്യം കേടാകുമ്പോള്‍ റിപ്പയര്‍ ചെയ്യുന്ന വര്‍ക്ക്‌ഷോപ്പുകളായിമാറിക്കഴിഞ്ഞു. നിങ്ങള്‍വേണ്ടകാര്യങ്ങള്‍ മനസ്സിലാക്കി ചെയ്യാത്തതുകൊണ്ടാണ് നിങ്ങളുടെ സമ്പാദ്യത്തിന്റെ വലിയൊരുശതമാനം ആശുപത്രി ബില്ലിനായിമാറ്റിവെക്കേണ്ടിവരുന്നത്. ജീവിതശൈലീരോഗങ്ങള്‍ വരുന്നതെങ്ങിനെയെന്നും വരാതിരിക്കാന്‍ എന്തുചെയ്യണം?.ജീവിതശൈലീരോഗങ്ങള്‍ക്ക് ഭാവിയില്‍ പ്രത്യാഘാതങ്ങള്‍ വരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന ഒരു പംക്തിയാണിത്.

 

© 2024 Live Kerala News. All Rights Reserved.