വാട്‌സ്ആപ്പ് കോള്‍ ഇനി ലാന്‍ഡ് ഫോണിലേക്കും ആവാം; ഉപഭോക്താക്കള്‍ക്ക് ചിലവ് കുറയും

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ്, വൈബര്‍, സ്‌കൈപ്പ് എന്നിവയില്‍ നിന്നും ലാന്‍ഡ്‌ലൈനിലേക്ക് കോള്‍ ചെയ്യുന്നതിനുള്ള സംവിധാനം കേന്ദ്രത്തിന്റെ ഗ്രീന്‍ സിഗ്നലിനായി കാത്തിരിക്കുന്നു. ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും ടെലികോം ഓപ്പറേറ്റേഴ്‌സിന്റെയും പരസ്പര സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ വാട്‌സ്ആപ്പ് അടക്കമുള്ള സംവിധാനങ്ങളില്‍ നിന്നുള്ള വിളി എളുപ്പമാകും. കോളുകള്‍ ചെയ്താല്‍ ഡാറ്റ ഉപയോഗമാണ് കുറയുക എന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് ചെലവ് കുറയും. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ഓണ്‍ലൈന്‍ മെസേജിംഗ് സംവിധാനമാണ് വാട്‌സ്ആപ്പ്.

© 2024 Live Kerala News. All Rights Reserved.