തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുമ്പ് എനിക്കും ക്ഷണമുണ്ടായിരുന്നു; ഇത്തവണ ആരും വിളിച്ചില്ല; സൂപ്പര്‍ സ്റ്റാറുകളാണ് മത്സരിക്കുന്നതെങ്കില്‍ ഇത്രത്തോളം പ്രതിഷേധമുണ്ടാകില്ലായിരുന്നെന്നും സന്തോഷ് പണ്ഡിറ്റ്

സ്വന്തംലേഖകന്‍

കോഴിക്കോട്: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നും രണ്ട് പാര്‍ട്ടിക്കാരുടെ ക്ഷണം തനിക്കും ഉണ്ടായിരുന്നെന്നും ഇത്തവണ ആരും വിളിച്ചില്ലെന്നും സിനിമാപ്രവര്‍ത്തകന്‍ സന്തോഷ് പണ്ഡിറ്റ്. വിളിച്ചാലും പോകാന്‍ ഉദേശിക്കുന്നുമില്ല. തല്‍ക്കാലം സിനിമ മാത്രമാണ് ലക്ഷ്യം. കെപിഎസി ലളിതയും സിദ്ധീഖുമൊക്കെ സ്ഥാനാര്‍ഥികളാകുന്നതിനെതിരെയുള്ള പ്രതിഷേധം സൂപ്പര്‍ സ്റ്റാറുകളാണ് മത്സരിക്കുന്നതെങ്കില്‍ ഉണ്ടാകില്ലായിരുന്നെന്നും സന്തോഷ് പണ്ഡിറ്റ് ‘ ലൈവ് കേരള ന്യൂസി’ നോട് പറഞ്ഞു.

സിനിമക്കാര്‍ എന്ന ഒരൊറ്റ മാനദണ്ഡംവച്ച് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ സ്ഥനാര്‍ഥികളാവണം. എന്നാലെ നാടിന് ഗുണമുണ്ടാകുകയുള്ളു. തമിഴ്‌നാട്ടിലൊക്കെ ഗ്ലാമര്‍ ഉള്ളവര്‍ മത്സരരംഗത്ത് സജീവമായതോടെയാണ് ആരാധനമൂത്ത് അവരെ ജനം തിരഞ്ഞെടുത്തത്. ഇവിടെ സിനിമയുടെ ഏതെങ്കിലും വഴിക്ക് പോയവരൊക്കെ സിനിമാ നടന്‍ എന്ന പേരില്‍ മത്സരിക്കുകയാണെന്നും സന്തോഷ് പണ്ഡിറ്റ് പരിഹസിച്ചു. പാര്‍ലമെന്റിലോ നിയമസഭയിലോ പോയി കോമഡി പറയുന്നവരെയല്ല ജയിപ്പിക്കേണ്ടത്. അത്യാവശ്യം കാര്യബോധം ഉള്ളവരെയാണ് ജയിപ്പിക്കേണ്ടത്. അല്ലാത്തവരെ മത്സരിപ്പിക്കുന്നതിലൂടെ താഴെതട്ടില്ലുള്ളവരോട് അനീതി കാട്ടുകയാണ് രാഷ്ട്രീഷ നേതൃത്വങ്ങള്‍ ചെയ്യുന്നതെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.