ഈജിപ്ഷ്യന്‍ വിമാനം ആയുധധാരികള്‍ റാഞ്ചി; ഫ്‌ളൈറ്റ് സൈപ്രസിലിറങ്ങി

കെയ്‌റോ: 80 യാത്രക്കാരുമായി പറന്ന ഈജിപ്ഷ്യന്‍ വിമാനം ആയുധധാരികള്‍ റാഞ്ചി. അലക്‌സാണ്ട്രിയയില്‍ നിന്നും കെയ്‌റോയിലേക്ക് പോയ എ320 എന്ന ആഭ്യന്തര വിമാനമാണ് തട്ടിക്കൊണ്ടുപോയത്. സൈപ്രസ് ദ്വീപിലെ ലാര്‍ണാക വിമാനത്താവളത്തില്‍ വിമാനം ഇറക്കിയതായി സിവില്‍ ഏവിയേഷന്‍ വകുപ്പും പൊലീസും അറിയിച്ചു. വിമാനത്തിനുള്ളില്‍ ആയുധധാരികള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.