അജ്മാനിലെ പാര്‍പ്പിട കെട്ടിടങ്ങളില്‍ വന്‍ അഗ്‌നിബാധ; ആളപായമില്ല; വീഡിയോ കാണാം

അജ്മാന്‍: അജ്മാനിലെ പാര്‍പ്പിട കെട്ടിടങ്ങളില്‍ വന്‍ അഗ്‌നിബാധ. ഷാര്‍ജ അതിര്‍ത്തിയില്‍ സ്വാന്‍ പ്രദേശത്തെ റസിഡന്‍ഷ്യല്‍ കേന്ദ്രത്തിലെ രണ്ട് പാര്‍പ്പിട കെട്ടിടത്തിലാണ് അഗ്‌നിബാധ ഉണ്ടായത്. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ് തീ പിടിത്തമുണ്ടായത്. ഒരു കെട്ടിടത്തിന് വലിയ നാശനഷ്ടം സംഭവിച്ചു. അജ്മാന്‍ കിരീടാവകാശി ഷെയ്ഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നഈമി, ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്.ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

12 പാര്‍പ്പിട കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അഗ്‌നിബാധ. ഇന്ത്യക്കാരടക്കം ഒട്ടേറെ വിദേശികളുടെ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയാണിത്. ആര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോ എന്നു വ്യക്തമായിട്ടില്ല. എന്നാല്‍, താമസക്കാരെയെല്ലാം സുരക്ഷിതരായി ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. കെട്ടിടങ്ങളില്‍ നിന്ന് അലുമിനിയം പാളികളും മറ്റും അടര്‍ന്നുവീണ് താഴെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. തീ അകലേക്കു പോലും കാണാമായിരുന്നു. ഇവിടെ നിന്നുയര്‍ന്ന കറുത്ത പുക അന്തരീക്ഷത്തില്‍ തങ്ങിനിന്നു. സംഭവ സ്ഥലത്തേക്കുള്ള റോഡുകളില്‍ ഗതാഗതതടസ്സമുണ്ടായി.

 

© 2024 Live Kerala News. All Rights Reserved.