തെക്കന്‍ ബാഗ്ദാദിലെ ഇസ്‌കന്ദരിയ കളിമൈതാനത്ത് ചാവേറാക്രമണത്തില്‍ 29 മരണം; ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

ബാഗ്ദാദ്: തെക്കന്‍ ബാഗ്ദാദിലെ ഇസ്‌കന്ദരിയ മേഖലയിലെ കളിമൈതാനത്ത് ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ചാവേറാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. , 50ലേറെ പേര്‍ക്ക് പരിക്കേറ്റു. ഫുട്‌ബോള്‍ മത്സരത്തിനുശേഷം ജയിച്ചവര്‍ക്കുളള ട്രോഫി വിതരണം ചെയ്യുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ചാവേര്‍ പൊട്ടിത്തെറിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ശിയ, സുന്നി വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുളള മേഖലയിലാണ് ചാവേറാക്രമണം നടന്നത്. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തങ്ങളുടെ വാര്‍ത്താ വിഭാഗമായ അമാഖിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ മാര്‍ച്ച് മാസത്തിന്റെ ആദ്യ ആഴ്ചയില്‍ ബാഗ്ദാദിന് 80 കിലോമീറ്റര്‍ അകലെയുളള ഹില്ലയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു

© 2024 Live Kerala News. All Rights Reserved.