വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും ബ്ലാക്ക്‌ബെറിയെ കൈവിടുന്നു; ഉപഭോക്താക്കളെ നിരാശരാക്കി

വാട്‌സ്ആപ്പ് മാത്രമല്ല ഫെയ്‌സ്ബുക്കും ബ്ലാക്ക്‌ബെറിയെ കൈവിടുന്നു. കനേഡിയന്‍ കമ്പനിയായ ബ്ലാക്ക്‌ബെറി 10 ഈ സോഫ്റ്റ്‌വെയറുകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി തയ്യാറാകാതിരുന്നതോടെയാണ് സോഷ്യല്‍നെറ്റ് വര്‍ക്കിങ് ആപ്ലിക്കേഷനുകള്‍ ബ്ലാക്ക്‌ബെറിക്ക് പിന്തുണ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്.

2017 മുതല്‍ സേവനങ്ങള്‍ ലഭിക്കില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ മാസം നോക്കിയ,ബ്ലാക്ക്‌ബെറി 10 ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല എന്ന വാര്‍ത്ത ഉപഭോക്താക്കളെ നിരാശരാക്കിയതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത എത്തുന്നത്. തീരുമാനത്തില്‍ തങ്ങള്‍ നിരാശരാണെന്നും, ഞങ്ങളുടെ നിരവധി ഉപയോക്താക്കള്‍ ഈ ആപുകള്‍ ഇഷ്ടപ്പെടുന്നവരാണെന്ന് അവര്‍ക്കറിയാവുന്നതാണെന്നും ബ്ലാക്ക്‌ബെറി ആപ്പ് ഡെവലപ്പര്‍ ടീമിലെ സീനിയര്‍ മാനേജര്‍ ലുഓ ഗസോല ബ്ലോഗില്‍ കുറിച്ചു.

© 2024 Live Kerala News. All Rights Reserved.