സിക വൈറസിനെ പ്രതിരോധിക്കാന്‍ ശ്രമം; ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ മരുന്ന് വികസിപ്പിക്കാനുള്ള ദൗത്യത്തിലാണെന്ന് ലോക ആരോഗ്യ സംഘടന

ജനീവ: സിക വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്ന് ലോക ആരോഗ്യ സംഘടന. അമേരിക്ക, ഫ്രാന്‍സ്, ബ്രസീല്‍, ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലുളള 30 കമ്പനികള്‍ മരുന്ന് വികസിപ്പിക്കാനുള്ള ദൗത്യത്തിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 23 പ്രൊജക്ടുകളില്‍ 14 വാക്‌സിന്‍ ഡെവലപ്പര്‍മാരാണ് മരുന്ന് വികസിപ്പിക്കാനുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ചില പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടനാ വക്താവ് ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ വ്യക്തമാക്കുന്നു. എന്നാല്‍ പൂര്‍ണമായും പ്രതിരോധ മരുന്ന് ഉപയോഗത്തില്‍ വരാനും ലൈസന്‍സ് ലഭിക്കാനും വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.