ബരാക് ഒബാമയും റൗള്‍ കാസ്‌ട്രോയും കൂടിക്കാഴ്ച നടത്തി; വ്യാപാര ഉപരോധം അവസാനിപ്പിക്കണമെന്ന് കാസ്‌ട്രോ; മനുഷ്യാവകാശങ്ങളുടെ പേരില്‍ ക്യൂബയുമായി തര്‍ക്കത്തിനില്ലെന്ന് ഒബാമ

ഹവാന: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. ക്യൂബക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യാപാര ഉപരോധം അവസാനിപ്പിക്കണമെന്ന് റൗള്‍ കാസ്‌ട്രോ ഒബാമയോട് ആവശ്യപ്പെട്ടു. ക്യൂബയുമായുളള ബന്ധം മെച്ചപ്പെടുത്താനുള്ള ഒബാമയുടെ നീക്കങ്ങളെ അഭിന്ദിച്ച റൗള്‍ കാസ്‌ട്രോ വര്‍ഷങ്ങളായി തുടരുന്ന വ്യാപാര ഉപരോധം പിന്‍വലിക്കണമെന്നും ഗ്വാണ്ടനോമയില്‍ നിന്ന് പൂര്‍ണമായും പിന്മാറണമെന്നും അഭ്യര്‍ത്ഥിച്ചു.
ക്യൂബയുടെ ഭാവി നിര്‍ണയിക്കുന്നത് ക്യൂബ തന്നെയാണെന്ന് ഒബമ പറഞ്ഞു. മനുഷ്യാവകാശ മനുഷ്യാവകാശങ്ങളുടെ പേരില്‍ ക്യൂബയുമായി തര്‍ക്കത്തിനില്ല ക്യൂബയുടെ നിലപാടുകളായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാകുകയെന്നും ഒബാമ വ്യക്തമാക്കി. എന്നാല്‍ തടവുകാരെ സംബന്ധിച്ച ചോദ്യങ്ങള്‍ മര്യാദയില്ലാത്തതാണെന്ന് വിശേഷിപ്പിച്ച കാസ്‌ട്രോ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ ശേഷം വാര്‍ത്താസമ്മേളനം അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.