രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 10 പുതിയ സ്‌കൂളുകള്‍ നിര്‍മിക്കുമെന്ന് മനാമ വിദ്യാഭ്യാസ വകുപ്പ്

മനാമ: രണ്ട് വര്‍ഷത്തിനിടയില്‍ രാജ്യത്ത് 10 പുതിയ സ്‌കൂളുകള്‍ നിര്‍മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് അലി നുഐമി അറിയിച്ചു.
11,000 വിദ്യാര്‍ഭികള്‍ക്ക് കൂടി പഠനത്തിന് ഇത് അവസരമൊരുക്കും. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന യുനെസ്‌കോ പദ്ധതി വിജയിപ്പിക്കുന്നതില്‍ കാര്യമായ പങ്ക് വഹിച്ച ബഹ്‌റൈന് യുനെസ്‌കോ റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിന് കൂടുതല്‍ സ്‌കൂളുകള്‍ ഭാവിയില്‍ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് പുതിയ സ്‌കൂളുകള്‍ പണിയാന്‍ തീരുമാനിച്ചത്.
പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്്. 31 സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള അപേക്ഷ മന്ത്രാലയത്തില്‍ എത്തിയിട്ടുണ്ട്.
ഇത് പഠിച്ച ശേഷം അര്‍ഹതയുള്ള സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കും.
സ്‌കൂളുകളില്‍ പഠനാന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ശ്രമമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ കുട്ടികള്‍ക്കും വെവ്വേറെ സീറ്റ് സംവിധാനം ഉറപ്പുവരുത്തുകയും കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ഏര്‍പ്പെടുത്തുകയും ചെയ്യും.
ഇ-പഠനം , ഇ-ക്ലാസ്സ് സമ്പ്രദായം എന്നിവ സംവിധാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.