ഐഎസ് ഭീകരര്‍ തലയറുക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ വിദ്യാര്‍ഥികളെ കാണിച്ചു; അധ്യാപകന് 300 ഡോളര്‍ പിഴ ചുമത്തി

ന്യൂയോര്‍ക്ക്: വിദ്യാര്‍ഥികള്‍ക്ക് ഐഎസ് ഭീകരര്‍ തലയറുക്കുന്ന വീഡിയോ കാട്ടിയ അധ്യാപകനാണ് 300 ഡോളര്‍ പിഴ ചുമത്തിയത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു മിഡില്‍ സ്‌കൂള്‍ അധ്യാപകനായ അലെക്‌സിസ് നസാരിയൊ എന്ന അധ്യാപകനാണ് പിഴ ചുമത്തിയത്. വര്‍ഷം 105000 ഡോളര്‍ വരുമാനമാണ് അലെക്‌സിസിനുള്ളത്. 2014-2015 കാലഘട്ടത്തില്‍ സൗത്ത് ബ്രോണ്‍ക്‌സ്അക്കാഡമിയിലെ കുട്ടികളെയാണ് ഇയാള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് വീഡിയോ കാട്ടിയത്. അന്വേഷണത്തില്‍ അധ്യാപകന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തടവുകാരുടെ തലയറക്കുന്ന വീഡിയോ തങ്ങളെ കാട്ടിയെന്ന കുട്ടികള്‍ സമ്മതിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് കുട്ടികളെയാണ് ഈ വീഡിയോ കാട്ടിയത്. വീഡിയോ കണ്ട് തങ്ങള്‍ ഭയന്നെന്നും കുട്ടികള്‍ പറയുന്നു. വിദ്യാഭ്യാസ വിഭാഗം അധ്യാപകനെ പുറത്താക്കാന്‍ തീരുമാനമെടുത്തെങ്കിലും കോടതി വിധി 300 ഡോളര്‍ പിഴയില്‍ ഒതുങ്ങി.

© 2024 Live Kerala News. All Rights Reserved.