അമേരിക്കന്‍ സൈനിക ചരിത്രത്തില്‍ ആദ്യമായി സ്ത്രീ സാന്നിധ്യം; ലോറി റോബിന്‍സണ്‍ വടക്കന്‍ മേഖലാ സൈനിക മേധാവി

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനിക ചരിത്രത്തില്‍ ആദ്യമായി സ്ത്രീ സാന്നിധ്യം. പസഫിക് എയര്‍ഫോഴ്‌സ് കമാന്‍ഡറായ ലോറി റോബിന്‍സണിനെ വടക്കന്‍ മേഖലാ സൈനിക മേധാവിയായി നിയമിക്കാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ നാമനിര്‍ദേശം ചെയ്തു. നാമനിര്‍ദേശത്തിന് സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ അമേരിക്കയുടെ ആദ്യ വനിതാ സൈനിക മേധാവിയായി ലോറി റോബിന്‍സണ്‍ ചുമതലയേല്‍ക്കും.

1982ലാണ് എയര്‍ഫോഴ്‌സ് സര്‍വീസില്‍ ലോറി റോബിന്‍സണ്‍ പ്രവേശിക്കുന്നത്. സൈനികമേധാവിയായി നിയമിക്കപ്പെടുകയാണെങ്കില്‍ അഡ്മിറല്‍ ബില്‍ഗോര്‍ട്‌നെയ്ക്ക് പകരമായിരിക്കും ലോറി ചുമതലയേല്‍ക്കുക.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എല്ലാ സൈനിക പദവികളിലേക്കും സ്ത്രീകളും പരിഗണിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ അറിയിച്ചിരുന്നു. ഈ ഒരു മുന്നേറ്റത്തോടെ 2,20,000 അവസരങ്ങളാണ് അമേരിക്കന്‍ സ്ത്രീകള്‍ക്ക് ഉള്ളത്.

© 2024 Live Kerala News. All Rights Reserved.