പൊതുവേദിയില്‍ പോപ് ഗായിക മഡോണ 17 വയസുകാരിയുടെ വസ്ത്രം വലിച്ചു താഴ്ത്തി; വീഡിയോ കാണാം

ബ്രിസ്‌ബേന്‍: ബ്രിസ്‌ബേനില്‍ നടന്ന് സ്റ്റേജ് ഷോയിക്കിടെയാണ് പോപ് ഗായിക മഡോണ 17 വയസുകാരിയെ പൊതുവേദിയിലേക്ക് വിളിച്ചുവരുത്തിയാണ് മേല്‍ വസ്ത്രം വലിച്ചു താള്ത്തിയത്.  അതിസുന്ദരിയാണ് താങ്കള്‍ എന്ന് പറഞ്ഞ്‌ജോസഫൈനെയുടെ വസ്ത്രം വലിച്ചു താഴ്ത്തുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ പരാതി നല്‍കില്ലെന്ന് ജോസഫൈന്‍ പറഞ്ഞു. പരിപാടി പുരോഗമിക്കുന്നതിനിടെ മഡോണ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. അപ്രതീക്ഷതമായാണ് മേല്‍വസത്രം വലിച്ച് താഴ്ത്തിയത്. വേദിയില്‍ വെച്ച് തന്നെ മഡോണ ജോസഫൈനോട് ക്ഷമാപണം നടത്തി. ഈ വിഷയത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസും അറിയിച്ചു. എന്നാല്‍ മഡോണയുടെ ഈ പെരുമാറ്റത്തില്‍ സംഗീത ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.