കേരളത്തില്‍ ആദ്യമായി സാംസങ് S7 EDGE / S7 3G മൊബൈല്‍ വേള്‍ഡില്‍

കോഴിക്കോട്: സാംസങിന്റെ ഏറ്റവും നവീനമായ സാങ്കേതിക വിദ്യയോടുകൂടിയ സാംസങ് S7 Edge/ S7 മോഡലുകളുടെ കേരളത്തിലെ ആദ്യ വിപണോല്‍ഘാടനം പ്രമുഖ അഭിനേതാവും ടെലിവിഷന്‍ അവതാരകനുമായ ജി.പി എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഗോവിന്ദ് പത്മമ സൂര്യ നിര്‍വഹിച്ചു. 3G മൊബൈല്‍ വേള്‍ഡിന്റെ ഹൈലറ്റ് മാള്‍ ഷോറൂമില്‍ വെച്ച് നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ ജോണ്‍ അബ്രഹാം( സോണല്‍ സെയില്‍സ് മാനേജര്‍, നോര്‍ത്ത് കേരള- സാംസങ്), സിജോ ജെയിംസ് (കീ അകൗണ്ടസ് മാനേജര്‍- നോര്‍ത്ത് കേരള- സാംസങ്), രജിത്ത് കുമാര്‍.എന്‍(മാര്‍ക്കറ്റിംഗ് മാനേജര്‍, നോര്‍ത്ത് കേരള- സാംസങ്), എ കെ ഷാജി (മാനേജിംഗ് ഡയറക്ടര്‍, 3G മൊബൈല്‍ വേള്‍ഡ്), അനീഷ് സി.ആര്‍ (ജനറല്‍ മാനേജര്‍- മാര്‍ക്കറ്റിംഗ് 3G മൊബൈല്‍ വേള്‍ഡ്), നദീര്‍ (ജനറല്‍ മാനേജര്‍- ഓപ്പറേഷന്‍സ്- 3G മൊബൈല്‍ വേള്‍ഡ്), ബാലകൃഷ്ണന്‍ (എംഡി- നിര്‍മ്മല്‍ അസോസിയേറ്റ്), മുഹമ്മദ് ഹാനി ഷാജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സാംസങ് S7 ന്റെ പ്രത്യേകത അത്യാധുനിക ഡിസൈനിലെ മികവ്, കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോ ചിത്രീകരണം, 12 എം പി ക്യാമറ, വെള്ളം, പൊടി പടലങ്ങള്‍ എന്നിവയില്‍ നിന്നുള്ള പരിരക്ഷ മെമ്മറി എക്‌സ്‌പെന്‍ഷന്‍ 200 ജി ബി വരെ, ദീര്‍ഘകാല ബാറ്ററി, വയര്‍ലെസ് ചാര്‍ജിംങ്ങ്, സ്റ്റൈലിഷ് കളേര്‍സ് തുടങ്ങിയവയാണ്. കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ച് കേരളത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണ്‍ ശ്രംഖലയാണ് 3G മൊബൈല്‍ വേള്‍ഡ്, എല്ലാ പ്രമുഖ ബ്രാന്റുകളുടെയും ഗാഡ്ജറ്റുകള്‍ ഏറ്റവും വിലക്കുറവില്‍ എത്തിച്ച് ഉപഭോക്താക്കളുടെ വിശ്യാസ്യത നേടിയെടുത്ത 3G 10 വര്‍ഷം കൊണ്ട് 10 ലക്ഷത്തില്‍പരം ഉപഭോക്താക്കളെയാണ് സൃഷ്ടിച്ചത്. സാംസങിന്റെ കേരളത്തിലെ അംഗീകൃത ഡീലര്‍ കൂടിയാണ് 3G.

© 2024 Live Kerala News. All Rights Reserved.