ദുബായില്‍ നിന്നും റഷ്യയിലേക്ക് പോയ ഫ്‌ളൈ ദുബൈ ഫ്‌ളൈറ്റ് ലാന്‍ഡിംഗിനിടെ തകര്‍ന്ന് 61 മരണം; വീഡിയോ കാണാം

മോസ്‌കോ: ദുബായില്‍ നിന്നും റഷ്യയിലേക്ക് പോയ ഫ്‌ളൈ ദുബൈ ഫ്‌ളൈറ്റ് ലാന്‍ഡിംഗിനിടെ തകര്‍ന്ന് 62 പേര്‍ മരിച്ചു. എഫ്.ഇസ്ഡ് 981 ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തെക്കന്‍ റഷ്യയിലെ റോസ്‌തോവ് ഓണ്‍ഡോണ്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന് അപകടമുണ്ടായത്. റണ്‍വേയിലെ മൂടല്‍മഞ്ഞാണ് അപകടകാരണമെന്നു കരുതുന്നു. റഷ്യന്‍ സമയം പുലര്‍ച്ചെ 3.50നായിരുന്നു അപകടം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10.38നാണ് വിമാനം യാത്രക്കാരുമായി പുറപ്പെട്ടത്.

 

 

© 2024 Live Kerala News. All Rights Reserved.