ഡെന്മാര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ ‘സന്തോഷം’; ഇന്ത്യയുടെ സ്ഥാനം സോമാലിയയ്ക്കും താഴെ

ന്യൂയോര്‍ക്ക്: ഡെന്മാര്‍ക്കിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷമുള്ള ജനങ്ങളുള്ളതെന്ന് യുഎന്നിന്റെ സസ്റ്റെയ്‌നബിള്‍ ഡവലപ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്‌വര്‍ക്ക് (എസ്ഡിഎസ്എന്‍) പറഞ്ഞത്. ഇന്ത്യയുടെ ‘സന്തോഷം’ സോമാലിയയ്ക്കും വളരെ താഴെ 118 ാം റാങ്കില്‍. കഴിഞ്ഞ വര്‍ഷം 117 ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വെ, ഫിന്‍ലാന്‍ഡ് എന്നീ രാജ്യക്കാരാണ് സന്തോഷം കൂടുതലുള്ള ആദ്യ അഞ്ച് സ്ഥാനക്കാര്‍. സൊമാലിയയ്ക്ക് ഏഴാം സ്ഥാനം, പാക്കിസ്ഥാന്‍ 92, ചൈന 83, യുഎസ് 13 എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍.

രാജ്യങ്ങളിലെ മൊത്ത ആഭ്യന്തര ഉത്പാദനം, ആയുര്‍ ദൈര്‍ഘ്യം, സാമൂഹിക സ്ഥിതി, ജീവിത സാഹചര്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ജീവിത നിലവാരം തുടങ്ങിയവയാണ് പട്ടിക തയാറാക്കുന്നതിനുള്ള മാനദണ്ഡങ്ങളായി സസ്റ്റെയ്‌നബിള്‍ ഡവലപ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്‌വര്‍ക്ക് പരിഗണിച്ചത്. സന്തോഷം വലിയ തോതില്‍ കുറയുന്ന പ്രധാനപ്പെട്ട പത്ത് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം.

© 2024 Live Kerala News. All Rights Reserved.