പാകിസ്ഥാനില്‍ ഹോളി, ദീപാവലി, ഈസ്റ്റര്‍ പൊതു അവധികളായി പ്രഖ്യാപിച്ചു; പ്രമേയം അസംബ്ലിയില്‍ പാസാക്കി

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഹോളി, ദീപാവലി, ഈസ്റ്റര്‍ പൊതു അവധികളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലി പാസാക്കി. പാകിസ്ഥാന്‍ മുസ്‌ലീം ലീഗ് നവാസ് എം.പി രമേഷ് കുമാര്‍ വെങ്ക്വാനിയാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. അതേസമയം നിലവില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉത്സവാവധി നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം ഫെഡറല്‍ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും വകുപ്പുകളുടേയും തലവന്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് മതകാര്യ മന്ത്രി പിര്‍ അമിനുല്‍ ഹസ്‌നത്ത് ഷാ സഭയില്‍ പറഞ്ഞു. പ്രമേയവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചേക്കും. മറ്റേതൊരു രാജ്യത്തേക്കാളും പാകിസ്ഥാനില്‍ അവധിദിനങ്ങളുടെ എണ്ണം കൂടുതലാണെന്നും അതിനാല്‍ പുതിയതായി അവധിപ്രഖ്യാപിക്കാനുള്ള പ്രമേയം പുനപരിശോധിക്കേണ്ടതുണ്ടെന്നും നിയമ മന്ത്രി ജസ്റ്റിസ് പര്‍വേസ് റഷീദ് അഭിപ്രായപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.