പാക്കിസ്ഥാനില്‍ ഉഷ്ണക്കാറ്റ്; മരിച്ചവരുടെ എണ്ണം 400 കടന്നു

കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 400 കടന്നു. ഏറ്റവും അധികം പേര്‍ മരിച്ചത് കറാച്ചി നഗരത്തിലാണ്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 150 ഓളം പേരാണ് കറാച്ചിയില്‍ മരിച്ചത്.

ഉഷ്ണക്കാറ്റിനെത്തുടര്‍ന്ന് സിന്ധ് പ്രവിശ്യയിലെ മിക്ക സ്ഥലങ്ങളിലും താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നു. ആശുപത്രികളിലെ തിരക്ക് കണക്കിലെടുത്ത് ഡോക്ടര്‍മാരും മറ്റു ആശുപത്രി ജീവനക്കാരും അവധി എടുക്കുന്നതിനെ കര്‍ശനമായി സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാംപുകള്‍ രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം അവസാനത്തോടെ ഉണ്ടായ അത്യുഷ്ണത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ 2300 ലധികം പേര്‍ മരിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.