പാകിസ്ഥാനിലെ പെഷവാറില്‍ ബസ്സിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ 15 മരണം; മരിച്ചവരിലേറെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറില്‍ ബസിലുണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ച് മരണം. മരിച്ചവരിലേറെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏറെ തിരക്കനുഭപ്പെടുന്ന വ്യാപാര ജില്ലയായ സദറിലാണ് വന്‍ സ്‌ഫോടനമുണ്ടായത്. ബസ്സില്‍ ആസൂത്രിതമായി വച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ മുഹമദ് ആശിഫ് വ്യക്തമാക്കി. സ്‌ഫോടനം നടന്ന ബസ്സില്‍ അമ്പതോളം പേരാണുണ്ടായതെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.