വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രായുടെ ഉത്പാദനവും വില്‍പ്പനയും ഇന്ത്യയില്‍ നിരോധിച്ചു; ആരോഗ്യത്തിന് ദോഷകരമായ വസ്തുകള്‍ കണ്ടെത്തി

മുംബൈ: വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രായുടെ ഉത്പാദനവും വില്‍പ്പനയും ഇന്ത്യയില്‍ നിരോധിച്ചു. ഉത്പാദകരായ പി ആന്‍ഡ് ജിയാണ് ഈ കാര്യം പറഞ്ഞത്. ആരോഗ്യത്തിന് ദോഷകരമായി വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 344 സംയുക്തങ്ങള്‍ കേന്ദ്രം നിരോധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിക്‌സിന്റെ ഉത്പാദനം നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്. പാരസെറ്റമോള്‍, അസിലോഫെനക്, റാബിപ്രൈസോള്‍, സെറ്റിറിസീന്‍, കഫീന്‍ തുടങ്ങിയ നിരോധിച്ചവയുടെ പട്ടികയിലുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പ് ഉണ്ടെങ്കില്‍ പോലും മരുന്ന് നില്‍കുതെന്നും വിതരണക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.