നിഗൂഢതകളുടെ ‘വേട്ട’യും സൈക്കോളജിക്കലായ മൂവ്‌മെന്റും

അനുപമ പിഷാരടി

ശരാശരി മലയാളിയുടെ ആസ്വാദന നിലവാരത്തെ ഒരിക്കലും തൃപ്തിപ്പെടുത്താന്‍ രാജേഷ് പിള്ളയൊരുക്കിയ വേട്ടയ്ക്ക് കഴിയില്ലെന്നത് യാഥാര്‍ഥ്യമാണ്. അതേസമയം കണ്ടുശീലിച്ച ടിപ്പിക്കല്‍ കാഴ്ച്ചപ്പാടില്‍ നിന്ന് മാറി മലയാള സിനിമയുടെ പുതിയ റൂട്ടുകളെ അടുത്തറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് വെവിധ്യത്തിന്റെയും വ്യത്യസ്ഥതയുടെ പാതകള്‍ വെട്ടിത്തുറന്നാണ് വേട്ടയുടെ പ്രയാണമെന്ന് നിസംശ്ശയം മനസ്സിലാക്കാം. സൈക്കോളജിക്കലായി ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ഇതുവരെ മലയാളി കണ്ടുശീലിക്കാതെ വഴിയിലൂടെ സഞ്ചിക്കുമ്പോഴാണ് രാജേഷ്പിള്ളയെന്ന യശ:ശരീരനായ സംവിധായകന്റെ മിടുക്കും കയ്യടക്കും മനസ്സിലാക്കാനാവുക. രാജേഷിന്റെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ട്രാഫിക്, അമലപോള്‍ പ്രധാന വേഷം ചെയ്ത മിലി തുടങ്ങിയ ചിത്രങ്ങളുമായി ഒരു രീതിയിലും താരതമ്യപ്പെടുന്നതായിരുന്നില്ല വേട്ട. കഥയുടെ സ്വാഭാവികമായ ഒഴുക്കിനെ രണ്ടാം പകുതിയില്‍ ലാഗ് ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് കുറച്ചെങ്കിലും അരോചകമായിത്തോന്നുണ്ട്. അതേസമയം ഒരു ശരാശരി പ്രേക്ഷകന്‍ പ്രതീക്ഷിക്കാത്ത, മുന്‍വിധികള്‍ക്ക് ഇടം നല്‍കാതെയാണ് വേട്ടയിലെ ഓരോ സീനുകളും സംവദിക്കുന്നത്. എവിടെ? എപ്പോള്‍? എന്തുസംഭവിച്ചു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പ്രേക്ഷകര്‍ തന്നെ ഉത്തരം കണ്ടെത്തേണ്ടതരത്തിലാണ് ചിത്രം ട്രീറ്റ്‌മെന്റ് ചെയ്തിരിക്കുന്നത്. ആഖ്യാനരീതിയില്‍ അവിടവിടയായി താളപ്പിഴകള്‍ വന്നെങ്കിലും ഓരോ സീനും ഏറെ സസ്‌പെന്‍സ് ജനിപ്പിക്കുന്നുണ്ട്. വളരെ സൈക്കളജിക്കലായ പ്രയാണമാണ് ചിത്രം തുടക്കം മുതല്‍ നടത്തിയത്. നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു ദ്വീപിലെത്തിയ പ്രതീതി സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിഞ്ഞെന്നത് അതിശയോക്തിപരമാകില്ല. അതേസമയം ഇത്തരത്തിലൊരു ചിത്രം മനസ്സിലാക്കാനും ആസ്വദിക്കാനും മലയാളി പ്രേക്ഷകരുടെ ആസ്വാദനനിലവാരം വളര്‍ന്നോയെന്ന് പരിശോധിക്കപ്പെടുന്ന ചിത്രമാണ് വേട്ട.

rajesh-pillai-main.jpg.image.784.410

ശ്രീബാല ഐപിഎസ് എന്ന മഞ്ജുവാര്യരുടെ റോളിന് കാര്യമായൊന്നും ചെയ്യാനില്ലെന്ന് ആദ്യാവസാനം വരെ ചിത്രം പറയുന്നുണ്ട്. പൊലീസ് ഓഫീസറുടെ വേഷത്തില്‍ മഞ്ജുവിന് തിളങ്ങാനായതുമില്ല. എസിപി സൈലക്‌സായെത്തുന്ന ഇന്ദ്രജിത്തിനും അഭിനയശേഷി പുറത്തെടുക്കാനുള്ള അവസരമൊന്നും ചിത്രം നല്‍കുന്നില്ല. അതേസമയം മെല്‍വിന്‍ എന്ന കുഞ്ചാക്കോ ബോബന്‍ ആദ്യവസാനം വരെ പ്രേക്ഷകരെ വിസ്മയിച്ചുകൊണ്ടുതന്നെയാണ് മുന്നേറിയത്. കുഞ്ചാക്കോ ബോബന്റെ കണ്ടുമടുത്ത ഫിഗറായിരുന്നില്ല മെല്‍ബിന്റേത്. ക്രൂരനായ കൊലയാളിയായെത്തി ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന കഥാപാത്രം. ചാക്കോച്ചന്റെ ഒരു ചിരിയിലും പുച്ഛഭാവത്തിലുമൊക്കെ ഒരുപാട് നിഗൂഢതകള്‍ ആവരണം ചെയ്യപ്പെട്ടിരുന്നു. മലയാളി ഇത്രകാലം കണ്ടതും മനസ്സില്‍ ധരിച്ചുവച്ചിരിക്കുന്നതുമായ ഒരു ത്രില്ലര്‍ പൊലീസ് സ്റ്റോറിയെന്ന രീതിയില്‍ മുന്‍വധികളില്ലാതെ വേട്ടയ്ക്ക് ടിക്കറ്റെടുക്കണം.

images

കൊലപാതകിയെ അറസ്റ്റ് ചെയ്യുകയും ഭീകരമര്‍ദ്ധനത്തിലൂടെ ചോദ്യം ചെയ്യുകയും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ള വ്യക്തികളിലേക്ക് ഇത് ചെന്നെത്തുകയും ചെയ്യുന്ന ക്രൈംത്രില്ലര്‍ ചിത്രമല്ല വേട്ട. അത്തരത്തിലുള്ള കണ്ടുമടുത്ത സ്വീകന്‍സുകള്‍ എവിടെയും ചിത്രത്തില്‍ തുന്നിച്ചേര്‍ക്കാത്ത രാജേഷ്പിള്ളയ്ക്ക് കൈയ്യടിക്കാം.അതേസമയം കൊലപാതകത്തിന് പ്രതികാരം ചെയ്യുകയെന്ന പതിവ് രീതി ഈ ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നു. അത് ചിത്രത്തിന്റെ അനിവാര്യതയാണെങ്കില്‍പ്പോലും എവിടെയൊക്കെയോ തിരക്കഥയൊരുക്കിയതിലെ പിഴവുകള്‍ കാണാനാകും. പ്രതിയായി മുന്നില്‍ നില്‍ക്കുന്ന ആളും അന്വേഷണസംഘവും തമ്മിലുള്ള മാനസികമായ ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ സൈക്കോളജിക്കലായ മൂവ്‌മെന്റിലേക്കെത്തിക്കുന്നത്. ഈ ഏറ്റുമുട്ടലില്‍ ആര് ജയിക്കും എന്ത് സംഭവിക്കുമെന്ന പ്രേക്ഷകന്റെ പിരിമുറുക്കത്തെ ചിന്താമണ്ഡലങ്ങളിലേക്ക് ആളിക്കത്തിക്കാന്‍ രാജേഷ് പിള്ളയ്ക്ക് കഴിഞ്ഞെന്നതാണ് വേട്ടയുടെ വിജയരഹസ്യം.

1

പ്രേക്ഷകരെ പരമാവധി ആശയക്കുഴപ്പത്തിലാക്കുന്നുണ്ട് ചിത്രം. അവസാനം തിയറ്റര്‍ വിട്ടിറങ്ങുമ്പോള്‍പോലും ഒരുപാട് ഉത്തരംകിട്ടാത്ത ചോദ്യങ്ങളാണ് വേട്ട നല്‍കുന്നത്. രാജേഷിന്റെ സൈക്കോളജിക്കലായ ഒരു ഇടപെടലും കയ്യടക്കവും ചിത്രത്തിലുടനീളമുണ്ട്. ഒരു സാധാരണ സംവിധായകനപ്പുറം രാജേഷിന് മാത്രം ചെയ്യാന്‍ കഴിയുന്ന ചിത്രം തന്നെയാണ് വേട്ട. തിരക്കഥയൊരുക്കിയതില്‍ അരുണ്‍ലാല്‍ രാമചന്ദ്രന് നിരവധി പിഴവുകള്‍ ചിത്രത്തില്‍ മുഴച്ചുനില്‍ക്കുന്നുണ്ട്. പശ്ചാത്തലസംഗീതം ഏറെ വ്യത്യസ്ഥത പുലര്‍ത്തിയെങ്കിലും ഇടയ്‌ക്കെപ്പോഴോ അരോജകമായത്തോന്നി. അസുഖം മൂര്‍ച്ഛിച്ച് സെറ്റിലെത്താന്‍ കഴിയാത്ത അവസ്ഥയില്‍പോലും ചിത്രീകരണം മുടക്കാതെ രാജേഷ് പിള്ള എന്ന സംവിധായകന്‍ വേട്ടയുടെ നായകനായി. വേദനകടിച്ചമര്‍ത്തിയിരുന്ന് ചെയ്ത ചിത്രവും ട്രാഫിക് പോലെത്തന്നെ പ്രേക്ഷകരെ വ്യത്യസ്ഥ വഴികളിലൂടെത്തന്നെയാണ് കൊണ്ടുപോകുന്നത്.