പാകിസ്ഥാനില്‍ കല്‍ക്കരിഖനി തകര്‍ന്ന് ഏഴുപേര്‍ മരിച്ചു; 48 പേര്‍ ഖനിയില്‍ കുടുങ്ങി

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ഏഴുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ ഒറാക്‌സായിലാണ് അപകടം. 48 പേര്‍ ഇപ്പോഴും ഖനിയില്‍ കുടുങ്ങിക്കിടക്കുകയാണ്. 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖനി തകര്‍ന്ന് വീഴുന്ന സമയത്ത് 65 പേര്‍ അതിനുള്ളിലുണ്ടായിരുന്നുവെന്നാണ് സുരക്ഷാസേന ഉദ്യോഗസ്ഥര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.