ഷാര്‍ജയില്‍ വാഹനാപകടം; മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരുക്ക്

ഷാര്‍ജ: ഷാര്‍ജയില്‍ മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി അഷ്‌റഫിന്റെ മകന്‍ അഷ്മിദ്(19), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുസ്തഫയുടെ മകന്‍ ഷിഫാം(19), കോഴിക്കോട് ഫറൂഖ് സ്വദേശി മുഹമ്മദ് ഷനൂബ് (19) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. ഇവരടക്കം അഞ്ചുപേര്‍ മദാമിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നു മടങ്ങുമ്പോള്‍ ഹത്ത റോഡിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറിനു പിന്നില്‍ മറ്റൊരു വാഹനം ഇടിച്ച് മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ദുബായ് മിഡില്‍ സേക്‌സ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികളാണ്. മൃതദേഹം മദാം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.