ദക്ഷിണ സുഡാനില്‍ സൈനികര്‍ക്ക് ശമ്പളത്തിന് പകരം സെക്‌സ്; യുഎന്‍ റിപ്പോര്‍ട്ടില്‍ രാജ്യത്തെ സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുന്നതായുള്ള വിവരം

ജനീവ: ദക്ഷിണ സുഡാനില്‍ സൈനികര്‍ക്ക് ശമ്പളത്തിന് പകരം സ്ത്രീകളെ നല്‍കുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. ആഭ്യന്തര യുദ്ധം നേരിടുന്ന സര്‍ക്കാര്‍ സൈനികര്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയാക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണമാറ്റത്തിനു ശ്രമിക്കുന്നവര്‍ കെട്ടിച്ചമച്ച കഥയാണ് യുഎന്‍ റിപ്പോര്‍ട്ടിനു പിന്നിലെന്നാണ് സര്‍ക്കാരിന്റെ പക്ഷം.

രാജ്യത്തിനായി നിങ്ങള്‍ക്കു കഴിയുന്നതു ചെയ്യൂ, രാജ്യത്തു നിന്ന് നിങ്ങള്‍ക്കാവശ്യമുള്ളതു സ്വീകരിക്കൂ എന്നാണു സൈനികര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ഈ ഉടമ്പടിയാണ് രാജ്യത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ സൈന്യത്തിനു മൗനാനുവാദം നല്‍കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും, മക്കളുടെ മുന്‍പില്‍ അമ്മമാരെയും ക്രൂരമായി ബലാത്സംഗം ചെയ്യുക, എതിര്‍ക്കുന്നവരെ കൊന്നു തള്ളുക തുടങ്ങിയവ സൈന്യത്തിന്റെ നിസാര വിനോദങ്ങളാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സൈനീക താവളങ്ങളില്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകള്‍ പട്ടാളക്കാരുടെ ലൈംഗിക അടിമകളാണെന്നും, പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 1300 ഓളം സ്ത്രീകള്‍ രാജ്യത്തു കൂട്ടബലാത്സംഗത്തിന് ഇരയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.