ബേസില്‍ ജോസഫിന്റെ ഗോദ പണിപ്പുരയില്‍; ഗുസ്തി പ്രമേയമാകുന്ന കോമഡി ചിത്രം

കൊച്ചി: കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ ബേസില്‍ ജോസഫ് പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍. ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിന് ‘ഗോദ’ എന്നണ് പേരിട്ടിരിക്കുന്നത്. മെയ് അവസാന വാരം ഷൂട്ടിംഗ് ആരംഭിക്കും. ഗുസ്തിയുടെ പശ്ചാത്തലത്തിലൊരുക്കുന്ന ഒരു മുഴുനീളെ കോമഡി സിനിമയാണ് ബേസില്‍ ഇത്തവണ ഒരുക്കുന്നത്. കേരളത്തിലും പഞ്ചാബിലുമായി ചിത്രീകരിക്കുന്ന സിനിമയില്‍ പഞ്ചാബി നടി വമീബ ഗബ്ബി ടോവിനോയുടെ നായികയായെത്തും. അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം കുഞ്ഞിരാമായണത്തിലെ ചില താരങ്ങളും ഗോദയില്‍ അഭിനയിക്കും. വിനീത് ശ്രീനിവാസന്‍ ചിത്രം ‘തിര’യുടെ തിരക്കഥകൃത്ത് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥയൊരുക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. കഴിഞ്ഞ വര്‍ഷം പുരത്തിറക്കിയ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ബേസില്‍ കഴിവ് തെളിയിച്ചിരുന്നു. താര പരിവേഷങ്ങളോ ആരവങ്ങളോ ഒന്നുമില്ലാതെ വന്ന കുഞ്ഞിരാമായണം കഴിഞ്ഞ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്നാണ്. ടോവിനോയ്‌ക്കൊപ്പം വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഈ യുവ സംവിധായകന്‍.

 

 

 

© 2025 Live Kerala News. All Rights Reserved.