മറാത്തികളുടേതല്ലാത്ത വാഹനം കത്തിക്കണമെന്ന് രാജ് താക്കറെ; മഹാരാഷ്ട്രയില്‍ വീണ്ടും പ്രദേശികവാദം ഉയര്‍ത്തി നവ നിര്‍മാണ്‍സേനയുടെ മുതലെടുപ്പ്

മുംബൈ: മറാത്തികളുടേതല്ലാത്ത വാഹനം കത്തിക്കണമെന്ന് രാജ് താക്കറെ എംഎന്‍എസ് പ്രവര്‍ത്തകരോട് പറഞ്ഞു. ഓട്ടോയിലെ യാത്രക്കാരെ പുറത്തിറക്കിയതിന് ശേഷം കത്തിക്കണമെന്നും താക്കറെ ആഹ്വാനം ചെയ്തു. മഹാരാഷ്ട്ര നവ നിര്‍മാണ്‍സേനയുടെ പത്താം വാര്‍ഷിക ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് സ്വന്തം അണികളോട് അന്യന്റെ മുതല്‍ നശിപ്പിച്ച് ‘മറാത്ത അജണ്ട’ നടപ്പിലാക്കാന്‍ രാജ്താക്കറെ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് പുതുതായി 70,000 ഓട്ടോറിക്ഷകള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നും സംസ്ഥാനം ഭരിക്കുന്ന ബിജെപിയും ശിവസേനയും ഓട്ടോറിക്ഷാ നിര്‍മാതാക്കളായ ‘ബജാജ്’ കമ്പനിക്ക് ഒത്താശ നല്‍കുകയാണെന്നും താക്കറെ പറഞ്ഞു. കോണ്‍ഗ്രസ് പോയി ബി.ജെ.പി വന്നത് കൊണ്ട് ചിഹ്നം മാത്രമേ മാറിയിട്ടുള്ളൂവെന്നും ഇതില്‍ ഭേതം കോണ്‍ഗ്രസാണെന്നും താക്കറെ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.