യമുനാ തീരത്ത് ആര്‍ട്ട് ഓഫ് ലിവിങ് പരിപാടിക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയത് രണ്ടേകാല്‍ കോടി; പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് പരിപാടിക്ക് അഞ്ച് കോടി പിഴ

ന്യൂഡല്‍ഹി: യമുനാ തീരത്ത് ശ്രീ ശ്രീ രവിശങ്കര്‍ സംഘടിപ്പിക്കുന്ന ആര്‍ട്ട് ഓഫ് ലിവിങ് പരിപാടിക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയത് രണ്ടേകാല്‍ കോടി. മഹേഷ് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക മന്ത്രാലയമാണ് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് രണ്ടേകാല്‍ കോടി രൂപ അനുവദിച്ചത്. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് പരിപാടിക്ക് അഞ്ച് കോടി രൂപ പിഴ. 1000 ഏക്കറില്‍ യമുനാതീരത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന പരിപാടി പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്തുമെന്നാരോപിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ അഞ്ചു കോടി രൂപ പിഴയടക്കാന്‍ ഹരിത ട്രൈബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിങ് സംഘാടകര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ മഹേഷ് ശര്‍മ്മ 2.25 കോടി രൂപ അനുവദിച്ചെന്നാണ് രേഖകളില്‍ നിന്നു വ്യക്തമാകുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്യുന്നു. ശ്രീ ശ്രീ രവിശങ്കര്‍ നടത്തുന്ന ബംഗ്ലൂരിലെ വ്യക്തി വികാസ് കേന്ദ്രയ്ക്കാണ് ഫണ്ട് അനുവദിച്ചത്. സാംസ്‌കാരിക സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയെന്ന സാംസ്‌കാരിക മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ സ്ഥാപനത്തിനു ഫണ്ട് അനുവദിച്ചത്.

© 2025 Live Kerala News. All Rights Reserved.