ഇളയദളപതി വിജയിയുടെ തെറി വരുന്നു; ട്രെയിലര്‍ കാണുക

ചെന്നൈ: തമിഴ് മന്നന്‍ ഇളയദളപതി വിജയിയുടെ ഏറ്റവും പുതിയ ചിത്രം ‘തെറി’യുടെ തിയറ്ററുകളിലേക്ക്. നിര്‍മ്മാതാവ് കലൈപുലി തനു ആണ് തിയ്യതി പ്രഖ്യാപിച്ചത്. തമിഴ് പുതുവര്‍ഷമായ ഏപ്രില്‍ 14ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഓഡിയോ റിലീസ് മാര്‍ച്ച് 20ന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ സംവിധായകന്‍ ഷങ്കറിന്റെ അസോസിയേറ്റും രാജാറാണി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകനുമായ ആറ്റ്‌ലിയാണ് തെറി ഒരുക്കുന്നത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ടീസറിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നുണ്ടായത്. സംഗീത സംവിധായകന്‍ ജിവി പ്രകാശ് സംഗീതം നല്‍കുന്ന അമ്പതാമത് ചിത്രം കൂടിയാണ് തെറി. വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. സാമന്തയും എമി ജാക്‌സണുമാണ് വിജയുടെ നായികമാരായെത്തുന്നു.ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ബിഗ്ബജറ്റ് വിജയ് ചിത്രം പുലി ബോക്‌സ് ഓഫിസില്‍ വന്‍ പരാജയം നേരിട്ടിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് വേണ്ട എല്ലാ വിഭവങ്ങളും തെറിയില്‍ ഉണ്ടാകും.

© 2024 Live Kerala News. All Rights Reserved.