കൂടുതല്‍ എല്‍ജി ഫോണുകള്‍ വില്‍പ്പന നടത്തിയ 3ജി മൊബൈല്‍ വേള്‍ഡിന് പുരസ്‌കാരം

കോഴിക്കോട്: 2015 ല്‍ ഏറ്റവും കൂടുതല്‍ എല്‍ജി ഫോണുകള്‍ കേരളത്തില്‍ വില്‍പ്പന നടത്തിയതിനുളള പുരസ്‌ക്കാരം 3ജി മൊബൈല്‍ വേള്‍ഡ് സ്വന്തമാക്കി. മുബൈയില്‍ വച്ചു നട ചടങ്ങില്‍ എല്‍ .ജി ഗ്രാന്റ് അംബാസിഡര്‍ അമിതാബ് ബച്ചന്‍ 3ജി മൊബൈല്‍ വേള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എ.കെ ഷാജിക്ക് പുരസ്‌കാരം സമര്‍പ്പിച്ചു. കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ച് കേരളത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ ശൃംഖലയാണ് 3ജി മൊബൈല്‍ വേള്‍ഡ്. എല്ലാ പ്രമുഖ ബ്രാന്റുകളുടേയും ഹാന്റ്‌സെറ്റുകള്‍ ഏറ്റവും കുറഞ്ഞ വിലക്കുറവില്‍ എത്തിച്ച് ഉപഭോക്തക്കളുടെ വിശ്വാസ്യത നേടിയെടുത്ത 3ജി 10 വര്‍ഷം കൊണ്ട് 10 ലക്ഷത്തില്‍ പരം ഉപഭോക്താക്കളെയാണ് സൃഷ്ടിച്ചത്.

© 2024 Live Kerala News. All Rights Reserved.