മുംബൈ: ബീഫ് നിരോധനത്തെ കുറിച്ച് സംസാരിച്ചാല്‍ ജോലി നഷ്ടപ്പെടുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. മുംബൈ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിനിടെ ആണ് ബീഫ് നിരോധനത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നത്. ബീഫ് നിരോധനം കര്‍ഷകരുടെ വരുമാനത്തെ ദോഷകരമായി ബാധിച്ചോ എന്നതായിരുന്നു ചോദ്യം. ബീഫ് നിരോധനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം തന്നാല്‍ എന്റെ ജോലി നഷ്ടപ്പെടുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നായിരുന്നു അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ മറുപടി.