ജമ്മു: പാകിസ്താന് വീണ്ടും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു ജില്ലയിലെ ആര്.എസ് പുര സെക്ടറിലാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെയ്പുണ്ടായത്. ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചു.
പുലര്‍ച്ചെ 3.10 നാണ് സംഭവം. ഘരാന വെറ്റ്ലാന്‍ഡ് ബേര്‍ഡ് റിസര്‍വിന് സമീപമാണ് ആക്രമണം ഉണ്ടായതെന്ന് ഇന്ത്യന്‍ സൈനിക വക്താവ് പറഞ്ഞു.