ഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു; ഇമെയില്‍ പ്രതീകമായ @ ചിന്ഹത്തിന്റെ അവതാരകന്‍

വാഷിങ്ടണ്‍: ഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍ (74) അന്തരിച്ചു. ഇമെയില്‍ പ്രതീകമായ @ ചിന്ഹം നല്‍കി ഉപയോക്താവിനെയും സേവനദാതാവിനെയും തിരിച്ചറിയാന്‍ വഴിയുണ്ടാക്കിയതും റേയായിരുന്നു. 1971 റേയാണ് ഇലക്ട്രോണിക് രീതിയില്‍ ഒരു കംപ്യൂട്ടറില്‍ നിന്ന് മറ്റൊരു കംപ്യൂട്ടറിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്. അതുവരെ, ഒരു കംപ്യൂട്ടര്‍ തന്നെ ഉപയോഗിക്കുന്ന പലരിലേക്കു മാത്രമേ സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായിരുന്ന അര്‍പ്പാനെറ്റ് എന്ന പ്രോഗ്രാം റേ 1971ല്‍ കണ്ടുപിടിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.