ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം; ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്തു

ധാക്ക: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് ഇന്ത്യ തോല്‍പ്പിച്ചു. മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ശിഖര്‍ ധവാന്‍ 44 പന്തില്‍ 60 റണ്‍സെടുത്തു. വിരാട് കോഹ്ലി പുറത്താകാതെ 41 റണ്‍സും ക്യാപ്റ്റന്‍ ധോണി 6 പന്തില്‍ 20 റണ്‍സുമെടുത്തു. ഇത് ആറാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ കിരീടം നേടുന്നത്. നേരത്തെ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യക്കായി അശ്വിന്‍, നെഹ്‌റ, ബൂംമ്ര, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
32 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സബ്ബീര്‍ റഹ്മാനാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മധ്യനിര ബാറ്റ്‌സ്മാന്‍ മുഹമ്മദുല്ല 33 റണ്‍സെടുത്തു. 21 റണ്‍സെടുത്ത ഷാഖിബ് അല്‍ഹസനും ഓപ്പണര്‍മാരായ തമീം ഇഖ്ബാല്‍ 13 റണ്‍സും സൗമ്യ സര്‍കാര്‍ 14 റണ്‍സുമെടുത്ത് ബംഗ്ലാദേശിന് മികച്ച തുടക്കം നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.