ന്യൂഡല്‍ഹി: മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി സഞ്ചരിച്ച കാര്‍ മറ്റൊരു അപകടത്തിനിടയില്‍പ്പെട്ടതോടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. ഇന്നലെ രാത്രി യമുന അതിവേഗപാതയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രികനായ ആഗ്ര കാളിന്ദി വിഹാര്‍ സ്വദേശി രമേഷ് കുമാറാണ് മരിച്ചത്. രമേഷ് കുമാര്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ ഒരു ഹോണ്ട സിറ്റി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ ഹോണ്ട സിറ്റി കാറിന് തൊട്ടുപുറകിലായിട്ടായിരുന്നു ഇറാനിയുടെ വാഹനം സഞ്ചരിച്ചിരുന്നത്. ഇറാനി സഞ്ചരിച്ച വാഹനം ഹോണ്ടയില്‍ ചെന്ന് ഇടിച്ചു. മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും, ഡ്രൈവര്‍ക്കും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.വൃന്ദാവനില്‍ നിന്ന് ബിജെപിയുടെ യുവജന വിഭാഗത്തിന്റെ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു സ്മൃതി ഇറാനി. സ്മൃതി ഇറാനിയുടെ കൈയിനും കാലിനും പരിക്കേറ്റിട്ടുണ്ട്. രിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇറാനി അവിടെ നിന്ന് പോയത്.