പുരാതന ദേവാലയത്തിന് സമീപത്ത് 80 ലക്ഷത്തോളം നായകളുടെ ‘മമ്മി’കള്‍

ലണ്ടന്‍: ഈജിപ്തിലെ ഒരു പുരാതന ദേവാലയത്തിന് സമീപത്തു നിന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് 80 ലക്ഷത്തോളം നായകളുടെ ‘മമ്മി’കള്‍. മരണത്തിന്റെ ദേവന്‍ എന്നറിയപ്പെടുന്ന കുറുനരിയുടെ തലയുള്ള അനുബിസ്സിന്റെ ദേവാലയത്തിന് സമീപത്താണ് ഇവ കണ്ടെത്തിയത്. സക്വാറ എന്ന സ്ഥലത്താണത്.

യു.കെയിലെ കാര്‍ഡിഫ് സര്‍വകലാശാല പ്രൊഫസര്‍ പോള്‍ നിക്കോള്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ ഗവേഷണം നടത്തുന്നത്. ബി.സി നാലാം നൂറ്റാണ്ടില്‍ പണിത ദേവാലയത്തിനടത്തുള്ള കല്ലറകള്‍ കുഴിച്ചപ്പോഴാണ് നായകളുടെ ‘മമ്മി’കള്‍ കണ്ടത്.

നായകളുടേത് കൂടാതെ കുറുനരി, കുറുക്കന്‍, പൂച്ച, കീരി, പരുന്ത് തുടങ്ങിയവയുടെയും ‘മമ്മി’കള്‍ ഇവയിലുള്‍പ്പെടും. മരണദേവന്റെ പ്രീതിക്കായി ഇവയെ കാഴ്ച വെച്ചതാകാമെന്ന് കരുതുന്നു.

0 1-dog-burial DOGGY-GRAVE-lkn

7-dog-burial egypt-dog-mummy

© 2024 Live Kerala News. All Rights Reserved.