ന്യൂഡൽഹി : യുഎസ് വനിതയെ മാനഭംഗപ്പെടുത്തിയ കേസിൽ സിനിമാസംവിധായകനായ മഹമൂദ് ഫറൂഖിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ആറു ദിവസത്തേക്ക് ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇന്ത്യയിൽ ഗവേഷണത്തിനായെത്തിയ 35 കാരിയായ അമേരിക്കൻ വിദ്യാർഥിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹമൂദിനെ അറസ്റ്റ് ചെയ്തത്.
തിരക്കഥാകൃത്തും സംവിധായകയുമായ അനുഷ റിസ്‍വിയാണ് മഹമൂദിന്റെ ഭാര്യ. 2010 ൽ പുറത്തിറക്കിയ പീപ്പ്ലി ലൈവ് എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകയാണ് അനുഷ. ആമിർ ഖാനായിരുന്നു ചിത്രത്തിന്റെ നിർമാതാവ്.