കൊടിയേരി നേരിട്ട് ഇടപെട്ടു. എസ്.എഫ്.ഐ ഇനി കണ്ണൂര്‍ ലോബിയുടെ കയ്യില്‍

തൃശ്ശൂര്‍:തൃശ്ശൂരില്‍ ഇന്ന് അവസാനിച്ച എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം കണ്ണൂര്‍ സ്വദേശി എം വിജിനെ സെക്രട്ടറിയായി തിരെഞ്ഞടുത്തു. മലപ്പുറം വളഞ്ചേരി സ്വദേശി വിപി സനുവാണ് പുതിയ പ്രസിഡന്റ്. കൊടിയേരിയി ബാലകൃഷ്ണന്റെ ശക്തമായ സമ്മര്‍ദ്ദം മൂലമാണ് വിജിനെ സെക്രട്ടറിയാക്കിയതെന്നാണ് വിവരം. നിലവിലുള്ള സംസ്ഥാന സെക്രട്ടറിയേറ്റിലെ പതിനേഴ് നേതാക്കളെ ഒഴിവാക്കിയാണ് പുതിയ സെക്രട്ടറിയേറ്റിന് രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാന നേതാക്കളുടെ പ്രായം ഇരുപത്തിയഞ്ച് വയസ്സായി നിജപ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും, ഇത്തവണയിത് നടപ്പാക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.

വിപി സനു നിലവില്‍ മലപ്പുറം ജില്ല പ്രസിഡന്റും വിജിന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമാണ്. ബാലസംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന വിജിന്‍ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിപിഎമ്മിലെ പോഷക സംഘടനകളുടെ അമരത്ത് കണ്ണൂര്‍ ലോബി പിടിമുറുക്കുന്നത് പാര്‍ട്ടിയുടെ മറ്റ് ജില്ലാ കമ്മിറ്റികളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.