നുണപരിശോധനയില്‍ അമ്പിളിയോട് ചോദിച്ചത് 15 ചോദ്യങ്ങള്‍, 13നും ഉത്തരം നല്‍കി. ചോദ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവര്‍ അന്പിളി നുണപരിശോധനയില്‍ ചോദിച്ച 15 ചോദ്യങ്ങളില്‍ പതിമൂന്നെണ്ണത്തിനും വ്യക്തമായ ഉത്തരം നല്‍കി. മാദ്ധ്യമങ്ങളിലൂടെ പുറത്തായ നുണപരിശോധന നടത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണിയുടെ ബന്ധുക്കളെ കുറിച്ചുള്ള 9,10 ചോദ്യങ്ങള്‍ക്കാണ് അന്പിളി വ്യക്തമായ മറുപടി നല്‍കാതിരുന്നത്.

മന്ത്രി കെ.എം.മാണിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് 35 ലക്ഷം രൂപ കൈമാറിയത്. രാജ്കുമാര്‍ ഉണ്ണി പറഞ്ഞത് പ്രകാരം രണ്ട് പ്‌ളാസ്റ്റിക് കവറുകളിലായാണ് പണം കൈമാറിയതെന്നും അമ്പിളി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാജ്കുമാര്‍ ഉണ്ണിയുടെ നിര്‍ദ്ദേശ പ്രകാരം അമ്പിളി ബാറുടമയും രാജ്കുമാറിന്റെ ബന്ധുവുമായ ശ്രീവത്സന്റെ വീട്ടിലേക്ക് പോയി പണമടങ്ങിയ കവറുകള്‍ കൊണ്ടു വരികയായിരുന്നോ എന്നായിരുന്നു ഒന്പതാമത്തെ ചോദ്യം. അങ്ങനെ പോയെങ്കില്‍ ശ്രീവത്സന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഏല്‍പിച്ച കവറുകള്‍ തന്നെയാണോ രാജ്കുമാറിന് കൈമാറിയത് എന്നതാണ് പത്താമത്തെ ചോദ്യം. ഈ ചോദ്യങ്ങള്‍ക്കാണ് അമ്പിളി മറുപടി നല്‍കാതിരുന്നത്.

© 2024 Live Kerala News. All Rights Reserved.