കൊച്ചിയില്‍ ഡെമുസര്‍വീസിന് തുടക്കമായി

കൊച്ചി: വലയ്ക്കുന്ന ഗതാഗതക്കുരുക്കിന് അറുതിയുമായി കൊച്ചിയില്‍ ഡെമു സര്‍വീസിന് തുടക്കമായി. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഡെമു സര്‍വീസ് ഫ്ലൂഗ് ഓഫ് ചെയ്തു.

സാമ്പത്തിക പ്രതിസന്ധി റെയില്‍വേ വികസനത്തിന് തടസമാണെങ്കിലും കേരളത്തോട് അവഗണന കാണിച്ചിട്ടില്ലെന്ന് സുരേഷ് പ്രഭു പറഞ്ഞു. റെയില്‍വേ ബജറ്റിലും പാത ഇരട്ടിപ്പിക്കലിലും വേണ്ടത്ര പരിഗണന കേരളത്തിന് ലഭിച്ചതായി മന്ത്രി ആര്യാടന്‍ മുഹമ്മദും ചടങ്ങില്‍ പറഞ്ഞു.

1400 എച്ച്.പി ശക്തിയുള്ള അത്യാധുനിക ഡീസല്‍ – ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് ട്രെയിനാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. വൈദ്യുതിയിലും ഡീസലിലും പ്രവര്‍ത്തിക്കുമെന്നതാണ് ട്രെയിനിന്റെ പ്രത്യേകത.

തിങ്കളാഴ്ച മുതല്‍ സര്‍വീസ് പൂര്‍ണമായും പ്രവര്‍ത്തിക്കും. നിലവിലുള്ള മെമു സര്‍വീസിന്റെ ചാര്‍ജ്ജ് തന്നെയായിരിക്കും ഡെമു ട്രെയിനിലും.

രാജ്യത്ത് ആദ്യമായി ഡെമു സര്‍വീസില്‍ എ.സി കോച്ച് ഘടിപ്പിച്ചുവെന്ന പ്രത്യേകതയും കൊച്ചിയ്ക്ക് അവകാശപ്പെടാം. രാവിലെ 6.30 മുതല്‍ വൈകീട്ട് 8.30 വരെ സര്‍വീസ് നടത്തുന്ന ട്രെയിന് അങ്കമാലി, ആലുവ, നോര്‍ത്ത്, സൗത്ത്, തൃപ്പൂണിത്തുറ,പറവൂര്‍ എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകള്‍.

© 2024 Live Kerala News. All Rights Reserved.