മത്തി കേരളം വിടുന്നു; ഉത്തരേന്ത്യന്‍ തീരങ്ങളിലേക്കെന്ന് ഗവേഷകര്‍

ദ്രമല്‍സ്യ ഗവേഷകര്‍.ആന്ധ്രയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുമാണ് ഇവയുടെ പോക്ക്.അനുയോജ്യമായ ആവാസവ്യവസ്ഥയും കാലാവസ്ഥാ വ്യതിയാനവുമാണ് ഇതിനിടയാക്കിയതെന്നാണ് കണ്ടെത്തല്‍.

ട്രോളിങ്ങ് നിരോധനം തുടങ്ങിയിട്ടും മത്തി കിട്ടാത്തത് മല്‍സ്യത്തൊഴിലാളികളെയും നിരാശരാക്കി. ജൂണ്‍ ഒന്നിനെത്തേണ്ട കാലവര്‍ഷം വൈകി. കടലില്‍ കുറച്ച് ദിവസം മാത്രമായിരുന്നു മഴയെന്ന് മല്‍സ്യത്തൊഴിലാളികള്‍. കടല്‍ തണുത്തില്ല.ട്രോളിങ്ങ് നിരോധനം നടപ്പായ ആവേശത്തില്‍ കടലില്‍ പോയ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് കാര്യമായി ഒന്നും കിട്ടുന്നില്ല.

മണ്‍സുണ്‍കാലത്ത് സുലഭമായി ലഭിച്ചിരുന്ന മത്തിയും അയലയും വരെ തുച്ഛമായാണ് ലഭിച്ചത്. ഇവയുടെ ഉല്‍പാദനത്തിനാവശ്യമായ പ്‌ളവകങ്ങള്‍ കുറഞ്ഞെന്നാണ് കണ്ടെത്തല്‍. മത്തിക്കൂട്ടം കേരളതീരം വിട്ട് അനുയോജ്യമായ ആവാസവ്യവസ്ഥ തേടി ഇതര സംസ്ഥാന തീരങ്ങളിലേക്ക് നീങ്ങിയെന്നാണ് സൂചന.ആന്ധ്രാ, മഹാരാഷ്ട്ര, ഗുജറാത്ത്, ഒറീസ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ മത്തി ലഭ്യത കൂടുതല്‍

കാലാവസ്ഥ വ്യതിയാനമടക്കമുളള കാരണങ്ങളാല്‍ മത്തി ആന്ധ്രാ, ഉത്തരേന്ത്യന്‍ തീരങ്ങളിലേക്ക് നീങ്ങിയെന്നാണ് സമുദ്രമല്‍സ്യ ഗവേഷകരുടെയും വിലയിരുത്തല്‍.മത്തി ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് കേന്ദ്രസമുദ്രമല്‍സ്യഗവേഷണ കേന്ദ്രവും പഠനത്തില്‍ കണ്ടെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.