യോഗ ദിനാചരണത്തിന് ഉജ്വല തുടക്കം; സമാധാനത്തിന്റെ പുതുയുഗ പിറവിയെന്ന് പ്രധാനമന്ത്രി

ദില്ലി: ലോകം യോഗ ആചരിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ഗിന്നസ് റിക്കാര്‍ഡിലേക്ക് ചുവടുവെക്കാനുള്ള സമൂഹ യോഗാഭ്യാസത്തിന് ദില്ലിയിലെ രാജ്പഥില്‍ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാഭ്യാസ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. യോഗാദിനാചരണം പുതുയുഗത്തിന്റെ തുടക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പതിനായിരക്കണക്കിനു പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ദില്ലിക്ക് പുറമെ രാജ്യത്തെ മറ്റ് നഗരങ്ങളിലും കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗാദിനാഘോഷങ്ങള്‍ നടന്നു. പ്രധാനമന്ത്രി നേതൃത്വം നല്‍കിയ രാജ്പഥിലെ സമൂഹ യോഗക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും എത്തി. ഇന്ത്യക്കൊപ്പം ലോകത്തെ മറ്റ് രാഷ്ട്രങ്ങളും അന്താരാഷ്ട്ര യോഗാദിനം വിപുലമായി ആചരിക്കുകയാണ്.വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ന്യൂയോര്‍ക്കിലെ ചടങ്ങില്‍ പങ്കെടുക്കും.

തല്‍സമയ ചടങ്ങുകള്‍ ഇവിടെ കാണാം:

 

രാജ്പഥ് യോഗ്പഥായി മാറിയെന്ന പ്രധാനമന്ത്രിയുടെ വിശേഷണം ശരിവെക്കുന്നതായിരുന്നു ദില്ലിയിലെ കാഴ്ച്ചകള്‍.രാജ്പഥും സമീപത്തെ പുല്‍തകിടികളും വെള്ള വസ്ത്രധാരികളെ കൊണ്ടു നിറഞ്ഞു.  ആഗോള തലത്തില്‍ യോഗക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് പത്ത് മിനിറ്റ് നീണ്ട് നിന്ന പ്രസംഗത്തില്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയത്. പ്രസംഗശേഷം പ്രധാനവേദി വിട്ട് മോദി രാജ്പഥിലെ നിരത്തില്‍ യോഗക്കെത്തിയവര്‍ക്കൊപ്പം ചേര്‍ന്നു.ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും, മുസ്ലീം സംഘടനാ പ്രതിനിധികളും സൈനിക മേധാവികളും അടക്കമുള്ളവര്‍ രാജ്പഥിലെത്തി.യോഗാഭ്യാസത്തിന് ശേഷം കുട്ടികളുടെ അടുക്കലേക്കും മോദി എത്തി. കേന്ദ്ര മന്ത്രിമാരുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും നേതൃത്വത്തില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ സമൂഹയോഗാഭ്യാസം നടന്നു.ഇന്ത്യക്കൊപ്പം 191 രാജ്യങ്ങളും യോഗാദിനം സമുചിതമായി ആചരിക്കുകയാണ്.

പൊതുയോഗ പ്രോട്ടോക്കോള്‍ പ്രകാരം ചിട്ടപ്പെടുത്തിയ 35 മിനിറ്റ് യോഗാപ്രദര്‍ശനം രാവിലെ ഏഴ് മണിക്ക് തുടങ്ങി. ഇത് കേവലം ഒംരു ദിനാചരണം മാത്രമല്ലെന്നും മനുഷ്യ മനസ്സിനെ സമാധാനത്തിന്റെ പുതുയുഗ പിറവിയിലേക്ക് നയിക്കുന്നതിനുള്ള പരിശീലനങ്ങളുടെ തുടക്കമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രഭാഷണം നടത്തി. യോഗയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും പരമ്പരാഗത ചികില്‍സാ രീതികളില്‍ താന്‍ ഉറച്ചു വിശ്വസിക്കുന്നതായും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍പറഞ്ഞു.

ഐക്യ രാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ യോഗാദിനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.പ്രധാന കേന്ദ്രമായി ദില്ലി രാജ്പഥില്‍ മാത്രം 37,000 പേരെയാണ് സംഘാടകര്‍ ലക്ഷ്യമിട്ടത്. ഇവര്‍ക്ക് പുറമെ രാജ്പഥില്‍ യോഗാ പ്രദര്‍ശനം വീക്ഷിക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പടെ 5000 ക്ഷണിതാക്കള്‍ എത്തി.

അന്തര്‍ദേശീയ യോഗ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തും യോഗ സംഘടിപ്പിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. കേന്ദ്രമന്ത്രിമാരും സേനാവിഭാഗങ്ങളും യോഗദിനാചരണത്തില്‍ പങ്കെടുത്തു.

17314_1101579039870861_1910265989058150648_n 1610778_1101579069870858_214390584475309150_n 10014657_1101579066537525_3534417213156764454_n 11141200_1101578966537535_9011386246031034189_n

© 2024 Live Kerala News. All Rights Reserved.