ഇ.എം.എസ് നുണകള്‍.!! അന്‍വര്‍ പുതിയങ്ങാടി എഴുതുന്നു

അന്‍വര്‍ പുതിയങ്ങാടി എഴുതുന്നു…

 

1. 1942-ല്‍ ഒളിവു കാലത്ത് തന്‍റെ സ്വത്തുവകകള്‍ സര്ക്കാര്‍ കണ്ടു കെട്ടുമെന്ന ഭയം നിമിത്തം ഇ.എം.എസ് സ്വത്തവകാശം ഭാര്യക്ക്‌ പതിച്ചു നല്കിു. ഉടമാവകാശ പ്രശനം കോടതിയില്‍ എത്തിയപ്പോള്‍ മജിസ്ട്രേറ്റ്‌ ഇ.എം.എസിനെ വിമര്ശിക്കുകയും സ്റ്റാമ്പ് ഡ്യൂട്ടി തട്ടിപ്പ് വഴി സര്ക്കാരിനെ ഇ.എം.എസ് കബളിപ്പിച്ചുവെന്നും പറയുന്നു. 50000/- രൂപയുടെ സ്വത്തുവകകള്‍ 9000/- രൂപയ്ക്ക് കൈമാറ്റം ചെയ്ത ഇ.എം.എസ് അക്കാലത്തു നടത്തിയ തട്ടിപ്പും സരിതയുടെ തട്ടിപ്പില്‍ നിന്നും വ്യത്യസ്തമല്ല.( മാതൃഭൂമി ദിനപത്രം, 1942 ജൂണ്‍ 12).

2. 1947 നവംബര്‍ 28-നു ദേശാഭിമാനി പത്രത്തില്‍ മലപ്പുറം ജില്ലയ്ക്കെതിരെ അതിശക്തമായ ഭാഷയില്‍ ലേഖനമെഴുതി. അതെ കൈ കൊണ്ട് തന്നെ ഇരുപതു വര്ഷങ്ങള്ക്കു ശേഷം മലപ്പുറം ജില്ല രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഇ.എം.എസ് ഒപ്പ് വെച്ചതും. മത വര്‍ഗ്ഗാധിപത്യത്തിനെതിരെ തൂലിക ചലിപ്പിച്ച ഇ.എം.എസ് തന്നെയാണ് 1967-ല്‍ അവര്ക്ക് അധികാരത്തിന്റെ സിംഹാസനത്തിലെക്കുള്ള വഴി തുറന്നു കൊടുത്ത് കേരളത്തില്‍ വിലപേശല്‍ രാഷ്ട്രീയത്തിനു തുടക്കം കുറിച്ചത്

3. ആത്മകഥയിലെ നാല്പതാം അദ്ധ്യായത്തില്‍ ഇ.എം.എസ് പറയുന്നു ,“ഇന്ത്യയിലെ ആദ്യത്തെ സോഷ്യലിസ്റ്റുകലില്‍ രണ്ടു പേരിലോരാളായ ജെ.പി പിന്നീട് ഇന്ദിരാ സ്വേച്ഛാധിപത്യത്തിനെതിരായി ബൂര്ഷ്വാ പ്രതിപക്ഷങ്ങളുടെ സംഘാടകനും നേതാവുമായി ഉയര്ന്നു .” ഇതെഴുതി പിന്നെയും ഒരു പതിറ്റാണ്ടിനുള്ളില്‍ തന്നെ ജനസംഘമുല്പ്പെടുന്ന ജെ.പിയുടെ ബൂര്‍ഷ്വാ പ്രതിപക്ഷത്തോട് കൂട്ടു ചേര്‍ന്നാണ് കേരളത്തിലെ തെരഞ്ഞെടുപ്പിനെ നേരിട്ടതു..

4. 1935 ഫെബ്രുവരിയില്‍ കൊണ്ഗ്രെസ്സ് സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ നാഗപൂര്‍ സമ്മേളനത്തില്‍ നേതാക്കളായ ബസവ പുന്നയ്യയും മസ്സാനിയും തമ്മില്‍ ശക്തമായ പ്രത്യയശാസ്ത്ര തര്ക്കം നടന്നപ്പോള്‍ പാര്ട്ടി യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയിരുന്ന താന്‍ വാഗ്വാദത്തില്‍ പങ്കുകൊള്ളാതെ കാഴ്ചക്കാരനായി നിന്നത്, സോഷ്യലിസവും കമ്മ്യൂണിസവും സംബന്ധിച്ച് സൈദ്ധാന്തികമായ അടിത്തറ ഇല്ലാത്തതിനാലായിരുന്നുവെന്നു ഇ.എം.എസ് സമ്മതിക്കുന്നു (ഇ.എം.എസിന്റെ ആത്മകഥ : പുറം-207).

എന്നാല്‍ ആത്മകഥയിലെ ‘ജയില്‍ ജീവിതം’ എന്ന മറ്റൊരധ്യായത്തില്‍ പറയുന്നത് നോക്കൂ, “1932-33 കാലത്തെ തന്റെ ജയില്‍ ജീവിതത്തിനിടയില്‍ ചരിത്രം, സാമ്പത്തിക ശാസ്ത്രം, രാജ്യതന്ത്രം എന്നിവയില്‍ പഠനം നടത്തി നാല് ലഘു ഗ്രന്ഥങ്ങള്‍ എഴുതി” (ആത്മകഥ : പുറം-147). 1932-ല്‍ ലോക ചരിത്രത്തിലെ സോഷ്യലിസ്റ്റ്‌ വിപ്ലവങ്ങളെ അധികരിച്ച് പഠനം നടത്തി പുസ്തകങ്ങളെഴുതിയ ഇ.എം.എസ്‌ 1935-ലെ ചര്ച്ച യില്‍ പങ്കെടുക്കാതെ മാറി നിന്നത് അജ്ഞത കൊണ്ടാണോ, അവസര വാദം കൊണ്ടാണോ..?

5. “നമ്പൂതിരിമാരുടെ ആചാരങ്ങള്‍ അപരിഷ്കൃത സമൂഹത്തിന്റെ തമാശകളാണ് ” എന്ന് വിശേഷിപ്പിച്ച ഇ.എം.എസ് , മുറതെറ്റാതെ പത്തു ദിവസവും അമ്മയുടെ മരണാനന്തര ക്രിയകള്‍ അനുഷ്ടിക്കുകയുണ്ടായി.

കോളേജു പഠനകാലത്ത് നമ്പൂതിരി വിപ്ലവത്തിന്റെ ഭാഗമായി പൂണൂല്‍ പൊട്ടിച്ചെറിഞ്ഞഇ.എം.എസ്‌  വര്ഷ‍ങ്ങള്ക്കുു ശേഷം അമ്മയുടെ ആത്മാവിനു നിത്യശാന്തി കിട്ടാനായി അതെ പൂണൂലണിഞ്ഞു കൊണ്ട് തന്നെയാണ് കര്മ:ങ്ങള്‍ നിര്‍വഹിച്ചതും (ഇ.എം.എസിന്റെം ആത്മകഥ : പുറം -162).

6. തികച്ചും യാഥാസ്ഥിതികമായ ചടങ്ങുകളോടെയാണ് ഇദ്ദേഹത്തിന്റെ വിവാഹവും നടന്നതെന്ന് കാണാം .. അമ്മയുടെ മരണാനന്തര ക്രിയകള്‍ “എന്റെ ജീവിതത്തിലെ അവസാന ചടങ്ങുകള്‍” ആണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച ഇ.എം.എസ് , പിന്നെയും മൂന്നു വര്ഷങ്ങള്‍ക്കുള്ളില്‍ വിവാഹിതനാകുമ്പോള്‍ സമാനമായ ചടങ്ങുകള്‍ നിര്വ ഹിച്ചത് എന്തിനായിരുന്നു..? നമ്പൂതിരി വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക് ഹോമിക്കപ്പെട്ട ക്ഷുഭിത യൌവനമായിരുന്നു തന്റേതെന്ന് അവകാശപ്പെട്ട ഇ.എം.എസ് സ്ത്രീധനത്തുക എണ്ണി വാങ്ങിയാണ് കല്യാണം കഴിച്ചത് .

7. കോളേജു പഠനകാലത്ത് നമ്പൂതിരി വിപ്ലവത്തില്‍ പങ്കെടുത്ത് പിന്‍വാങ്ങിയ ഇച്ഛാശക്തി കുറഞ്ഞ നമ്പൂതിരി യുവാക്കളെ പരിഹസിച്ചു കൊണ്ട് ഇരുപത്തൊന്നാം അധ്യായത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി:

“ആചാര പരിഷ്കാരത്തെ പറ്റി പ്രസംഗിക്കാന്‍ എളുപ്പമാണെങ്കിലും സ്വന്തം ജീവിതത്തില്‍ അത് നടപ്പില്‍ വരുത്താന്‍ വിഷമമാണ്. അച്ഛന്റെയോ അമ്മയുടെയോ പേര് പറഞ്ഞാണ് പലരും ഒഴിഞ്ഞു നില്ക്കു ന്നത്” (ഇ.എം.എസിന്റെപ ആത്മകഥ : പുറം-120).

നമ്പൂതിരി മഠങ്ങളിലെ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി പൂണൂലണിഞ്ഞ സഹപാഠിളോട് അതൃപ്തിയും അനിഷ്ടവും പ്രകടിപ്പിച്ച ഇ.എം.എസ്‌ വിവാഹ ചടങ്ങുകളും മരണാനന്തര ക്രിയകളും അനുഷ്ഠിക്കുക വഴി താനും ഇതേ ഗണത്തില്‍തന്നെ പെടുന്നുവെന്നു തെളിയിച്ചു കൊണ്ട് സ്വയം ഇളിഭ്യനാവുകയാണ്.

തികച്ചും യാഥാസ്ഥിതികമായ ചടങ്ങുകളോടെയാണ് സ്ത്രീധനം വാങ്ങിയാണ് ഇ.എം.എസ് വിവാഹം കഴിച്ചത് (ഇ.എം.എസിന്റെക ആത്മകഥ : പുറം – 284, 285).

നാടകത്തിലൂടെയും എഴുത്തിലൂടെയും നമ്പൂതിരി സമൂഹത്തെ അടിമുടിയുലച്ച വി.ടിയോടും എം.ആര്‍.ബിയോടും പ്രേംജിയോടും സ്വയം താരതമ്യപ്പെടുത്തി പരിഷ്കരണ പ്രവര്ത്താനങ്ങളുടെ പങ്കു പറ്റാന്‍ ശ്രമിക്കുന്ന ഇ.എം.എസ് (ആത്മകഥ : പുറം-108 മുതല്‍ 111 വരെ) എന്ത് കൊണ്ടാണ് അവരെപ്പോലെ വിപ്ലവം സ്വന്തം ജീവിതത്തില്‍ പ്രാവര്ത്തി കമാക്കാന്‍ തയ്യാറാവാതിരുന്നത് എന്ന ചോദ്യവും പ്രസക്തമാണ്.

8. 1928-ലെ കൊണ്ഗ്രെസ്സിന്റെ പയ്യന്നൂര്‍ സമ്മേളനത്തില്‍ ‘മലബാര്‍ കുടിയായ്മ നിയമം’ ചര്‍ച്ച ചെയ്തു വോട്ടിനിട്ടപ്പോള്‍ ഇ.എം.എസ് ജന്മി പക്ഷത്താണ് വോട്ടു ചെയ്തത് (ആത്മകഥ അധ്യായം -14, പുറം-86).

“സാമൂഹിക പരിഷ്കാരപരമായ ലേഖനമെഴുത്ത് എന്റെ പതിവായി തീര്ന്നു” (ആത്മകഥ അധ്യായം 13, 15). അദ്ദേഹത്തിന്റെ ആദ്യ ലേഖനമായ ‘ഫ്രെഞ്ചു വിപ്ലവവും നമ്പൂതിരി സമുദായവും’ പ്രസിദ്ധീകരിക്കപ്പെട്ടത് 1927-ല്‍ ആണ് (ആത്മകഥ :പുറം-89). “ജാതിവ്യവസ്ഥയും ദൈവ വിശ്വാസവും മനുഷ്യന്റെ വളര്ച്ച്യ്ക്ക് തടസ്സമാണെന്നു മനസ്സിലാക്കിയ ഇ.എം.എസ് 1925-ല്‍ വിപ്ലവ പ്രസ്ഥാനത്തില്‍ മനസ്സാല്‍ അണി ചേര്ന്ന തായും പറയുന്നുണ്ട് (ആത്മകഥ : പുറം-80).

ചോദ്യം ഇതാണ് 1925-ല്‍ യാഥാസ്ഥിതികന്മാരെയും അവസരവാദികളെയും വെറുത്തു കൊണ്ട് നമ്പൂതിരി സമുദായത്തെ ഉടച്ചുവാര്ക്കാവനിറങ്ങി തിരിച്ച്, 1927-ല്‍ ലേഖനമെഴുതിയ വിപ്ലവകാരി 1928-ല്‍ ജന്മിപക്ഷത്ത് വോട്ടു ചെയ്തത് എന്ത് കൊണ്ട് ..?

ജന്മിത്തത്തിന്റെ അടിസ്ഥാന ഭാവങ്ങള്‍ അദ്ദേഹത്തിന്റെ രക്തത്തിലലിഞ്ഞു ചെര്ന്നിരുന്നുവെന്നതിനു ഇതില്‍ പരം മികച്ച തെളിവ് ആവശ്യമുണ്ടോ..?

9. അധീശമനോഭാവവും, സ്തുതിദാഹവും, പരാംഗീകാര വിമുഖതയും ഉള്ള ഇ.എം.എസ് , പി.കൃഷ്ണപിള്ളയ്ക്ക് അര്ഹിക്കുന്ന പ്രാധാന്യം നല്കുന്നില്ല.

1934-35 കാലഘട്ടത്തില്‍ കൊണ്ഗ്രെസ്സിലെ വലതു പക്ഷക്കാരുടെ എതിര്പ്പി നും വെറുപ്പിനും ഏറ്റവും കൂടുതല്‍ ഇരയായത് കൃഷ്ണപിള്ളയാണെന്ന് പറഞ്ഞ ഇ.എം.എസ്, അതെ വര്ഷം നടന്ന കെ.പി.സി.സി തെരഞ്ഞെടുപ്പില്‍ വലതു പക്ഷം ജയിച്ചപ്പോള്‍ , ഇടതു പക്ഷത് നിന്നും മത്സരിച്ചവരുടെ കൂട്ടത്തില്‍ താന്‍ തോല്ക്കു കയും കൃഷ്ണപ്പിള്ള ജയിക്കുകയും ചെയ്തു എന്ന വസ്തുത കാണാതിരിക്കുകയും ചെയ്യുന്നു (ആത്മകഥ : പുറം-234,239).

കൊണ്ഗ്രെസ്സുകാരുടെ വെറുപ്പിന് പാത്രമായ കൃഷ്ണപിള്ള തെരഞ്ഞെടുപ്പ് ജയിച്ചതെങ്ങനെയെന്നു വായനക്കാരന് മനസിലാവുന്നില്ല .

10. കോളേജു പരീക്ഷയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ തോറ്റു പോയ താത്വികാചാര്യന്‍ രസകരമായ രീതിയിലാണ് തോല്‍വി അവതരിപ്പിച്ചത്. “ജയിക്കാന്‍ ആവശ്യമുള്ളതിലും ഒരു മാര്ക്ക് കുറവായിരുന്നു” (ആത്മകഥ :പുറം-97).

പോരാതെ അദ്ധ്യാപകന്‍ മനപൂര്വം തോല്പ്പിച്ചതാണെന്ന അവകാശവാദവും ഉന്നയിക്കുന്നുണ്ട്.

ഈ വാദം ശരിയാണെന്ന് സമ്മതിച്ചാല്‍ പോലും ഞാന്‍ തോറ്റു പോയി എന്ന് പറയാതിരിക്കാനുള്ള ബാലിശമായ അപകര്‍ഷത ഇവിടെ കാണാം. ഇതേ വ്യക്തി തന്നെയാണ് തന്റെ സ്വന്തം ജ്യേഷ്ഠന്റെ തോല്‍വി യാതൊരു ദയാദാക്ഷീണ്യവുമില്ലാതെ വെട്ടിത്തുറന്നെഴുതിയത് (ആത്മകഥ : പുറം-70).

11. “പഠന കാര്യത്തില്‍ കണക്കിലും വ്യാകരണത്തിലും ഞാന്‍ മോശമായിരുന്നെന്നു” (ഇ.എം.എസിന്റെ ആത്മകഥ : പുറം – 70). “ പഠിക്കാന്‍ ഏറ്റവും എളുപ്പമുള്ള വിഷയം കണക്കാണ് ….!” (ആത്മകഥ : പുറം72).

വായനക്കാര്‍ ഏതു വിശ്വസിക്കണം …?

12. “ഇക്കൂട്ടത്തില്‍ ഏതാനും മാസത്തോളം ജയിലിലെ സ്റ്റോര്‍ ആപ്പീസില്‍ പോയി അവിടത്തെ കണക്ക് പുസ്തകം പരിശോധിക്കുന്ന ജോലി ഞാന്‍ ചെയ്തു പോന്നു” (ഇ.എം.എസിന്റെ ആത്മകഥ : പുറം-144). പരിശോധിക്കാന്‍ ഇ.എം. എസ് ജയിലിലെ ഉദ്യോഗസ്തനായിരുന്നോ ..?

ജയിലിലെ കണക്ക് പുസ്തകത്തില്‍ കോളം നിറയ്ക്കാനും കള്ളി വരക്കാനും ഇദ്ദേഹത്തെ നിയോഗിചിട്ടുണ്ടാവാം. ഇതിനെ “പരിശോധന” എന്ന് വിശേഷിപ്പിക്കാന്‍ നാണമില്ലേ സഖാവെ..?

13. 1932-ല്‍ നിയമലംഘനത്തിന്റെ പേരില്‍ തടവ്‌ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടപ്പോള്‍ കൂടെ ഉണ്ടായിരുന്ന സത്യാഗ്രഹികള്‍ ജയിലില്‍ പോയപ്പോള്‍ ഇ.എം.എസ് പിഴ ഒടുക്കിക്കൊണ്ട് ശിക്ഷയിളവ്‌ നേടുകയുണ്ടായി. പോലീസുകാരന്‍ വീട്ടില്‍ ചെന്ന് പിഴ ആവശ്യപ്പെട്ടുവെന്നും ചേട്ടന്‍ പണം കൊടുത്തുവെന്നും ഇ.എം.എസ് എന്ന മഹാപുരുഷന്‍ നിര്‍ലജ്ജം തട്ടിവിടുന്നു..! (ഇ.എം.എസിന്റെ ആത്മകഥ : അദ്ധ്യായം 26, പുറം-142).

സവര്ണ  ജന്മിത്തത്തോട് വിധേയത്വം പ്രഖ്യാപിച്ച പോലീസുകാരനേക്കാള്‍ ഇതിനു മൌന സമ്മതം മൂളിയ സഖാവല്ലേ തെറ്റുകാരന്‍ …?

14. ഇ.എം.എസ്സ് തന്നെയാണ് സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് ക്ലാസ്സ് ബഹിഷ്കരണ സമരത്തില്‍ പങ്കെടുക്കുകയും ഒടുക്കം ആരെയൊക്കെയോ ഭയന്ന് (കാരണം പറയുന്നില്ല ) ക്ലാസ്സില്‍ കയറുകയും ചെയ്തത് (ഇ.എം.എസിന്റെ ആത്മകഥ : പുറം-84). 1930-ല്‍ നിയമ ലംഘന സമരം നടത്തിയാല്‍ രണ്ടു വര്ഷണത്തെ കോളേജു വിദ്യാഭ്യാസം നഷ്ടമാകുമെന്ന് കണക്ക് കൂട്ടി വിപ്ലവകാരി സമരത്തില്‍ നിന്നും പിന്മാറി (ആത്മകഥ : പുറം-128). പതിനെട്ടാം വയസ്സില്‍ ലേഖനമെഴുതിയ വിപ്ലവകാരി ഇരുപത്തൊന്നാം വയസ്സില്‍ സമരത്തില്‍ പങ്കെടുക്കാന്‍ തയ്യാറാകാത്തത് പഠനം പൂര്ത്തീ കരിക്കാനുള്ള സ്വാര്ഥ്ത കാരണമാണോ അതോ തനതായ ഭീരുത്വം കാരണമാണോ..?

സിവില്‍ സര്‍വീസ്‌ പരീക്ഷയിലെ നാലാം റാങ്കു വലിച്ചെറിഞ്ഞ നേതാജിയും , ഹാര്വാണര്ഡിലെയും കൊളംബിയയിലെയും പൌരസ്ത്യ തത്വചിന്താ പീഠത്തിന്റെ അദ്ധ്യക്ഷസ്ഥാനം വലിച്ചെറിഞ്ഞ വിവേകാനന്ദനേയും പില്ക്കാ ലത്ത്‌ മാന്യമല്ലാത്ത ഭാഷയില്‍ വിമര്ശിവച്ച ഒരു മഹാന്റെ യൌവനത്തിലെ വിപ്ലവവീര്യം ഇതാണോ..?

‘പഠിക്കുക, പോരാടുക’ എന്ന ചുവരെഴുത്തിലൂടെ നൂറു കണക്കിന് ഇന്ത്യന്‍ യുവാക്കളുടെ ജീവിതത്തെ സമര പന്തലില്‍ പണയംവെച്ചു രാഷ്ട്രീയം കളിക്കുന്ന കുട്ടി സഖാക്കള്‍ ‘പഠിച്ചതിനു ശേഷം പോരാടാം’ എന്ന ഇ.എം.എസ് നയത്തോട് എത്രമാത്രം യോജിക്കുന്നുവെന്നു വെളിപ്പെടുത്തണം…?

15. 1932-ല്‍ ബോള്ഷെ്വിക് പാര്ട്ടിയെയും സ്ടാലിനെയും ആക്ഷേപിച്ചു ഗ്രന്ഥ മെഴുതിയ ഇ.എം.എസ് എന്ന കോണ്ഗ്രസുകാരന്‍ 1958-ല്‍ റഷ്യയില്‍ പോയി സ്റ്റാലിന്റെ പിന്മുറക്കാരനായ ക്രൂഷ്ചേവ് ഒഴിച്ച് കൊടുത്ത ‘വോഡ്ക’ (റഷ്യന്‍ ഉപചാര പാനീയം അഥവാ നമ്മുടെ നാട്ടിലെ ബീവറേജ് കേന്ദ്രങ്ങളില്‍ സുലഭമായ ഒരു തരം മദ്യം) വലിച്ചു കുടിച്ച കമ്മ്യൂണിസ്റ്റ് നേതാവായി മാറി. (പൊളിച്ചെഴുത്ത്, ബെര്ലിളന്‍ കുഞ്ഞനന്തന്‍ നായര്‍, പുറം-227).

16. “ഇ.എം.എസ് സ്റ്റാലിനെ പോലെ ആയിരുന്നു. തന്നെക്കാള്‍ ഉയര്ന്നറ ബൌദ്ധിക നിലവാരമുള്ള ആരെയും അദ്ദേഹം വളരാന്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ടാണ് എം.എന്‍. ഗോവിന്ദന്‍ നായരും എന്‍. ഇ. ബാലരാമും പാര്ട്ടി യുമായി സഹകരിക്കാതിരുന്നത്. സി.പി.ഐ യെ മുഖ്യശത്രുവായി കരുതിയ അദ്ദേഹം ആ പാര്ട്ടികയോട് പോരാടുന്നതിലാണ് കൂടുതല്‍ സമയവും ചിലവഴിച്ചത്. ബസവ പുന്നയ്യയെ പോലെ ഒരു ബഹുജന പ്രക്ഷോഭം നയിക്കാന്‍ ഇ.എം.എസിന് ഒരിക്കലും കഴിയുമായിരുന്നില്ല. പാര്ടി യെ സംബന്ധിക്കുന്ന ധീരമായ ഒരു തീരുമാനം പോലും കൈക്കൊള്ളാനുള്ള ഇച്ഛാശക്തി ഇ.എം.എസിന് ഇല്ലായിരുന്നു”- പി. ഗോവിന്ദപ്പിള്ള .(ഭാഷാപോഷിണി-2003).

17. “പാര്ട്ടി പിളര്പ്പിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ സുന്ദരയ്യയും, എ.കെ.ജിയും പോലുള്ള നേതാക്കള്‍ ശക്തമായ ഇടതുപക്ഷ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇ.എം.എസ് കയ്യാലപ്പുറത്തെ തേങ്ങ പോലെ ആയിരുന്നു. അവിടെയുമില്ല, ഇവിടെയുമില്ല. ‘നിങ്ങളുടെ പാര്ട്ടി, നിങ്ങളുടെ അഭിപ്രായം നിങ്ങള്‍ പറഞ്ഞാല്‍ മതി ഞാന്‍ അതിനില്ല ’ എന്നായിരുന്നു ഇ.എം.എസ് ചാത്തുണ്ണി മാസ്റെരോട് പറഞ്ഞത്.”- എം.വി. രാഘവന്റെ ആത്മകഥ ,പേജ് -53.

18. 1962-ലെ ചൈനീസ്‌ ആക്രമണ കാലത്ത് ഇന്ത്യയിലെ റഷ്യന്‍ അമ്ബാസടെര്‍ ആയിരുന്ന ബെനെടിക്ടോവിന്റെ ആത്മകഥയില്‍ ഇ.എം.എസിനെ ക്കുറിച്ച് പരാമര്‍ശമുണ്ട്. ചൈനീസ്‌ ആക്രമണത്തെ റഷ്യ അപലപിക്കരുത് എന്ന ആവശ്യമുന്നയിക്കാന്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ റഷ്യന്‍ അംബാസഡരെ സന്ദര്ശിക്കുകയുണ്ടായി.

19. ഇ.എം.എസ് ഒളിവില്‍ താമസിക്കുന്ന സമയത്ത് പരപ്പനങ്ങാടിയിലെ കൊയക്കുഞ്ഞി നഹയുടെ വീട്ടില്‍ നിന്നും ചെറുമച്ചാള വരെ വിഖ്യാത ചരിത്രകാരനായ ഡോ.എം ജി എസ് നാരയാണന്‍ അദ്ദേഹത്തെ അനുയാത്ര ചെയ്തു പോയിരുന്നു. ചെറുമച്ചാളയിലെ പാവങ്ങള്‍ ഇ.എം.എസിനെ കണ്ടു തിരിച്ചറിഞ്ഞു “തമ്പ്രാ”, എന്ന് വിളിച്ചു ജാതി സമ്പ്രദായത്തില്‍ ഉപചാരങ്ങള്‍ നല്കിയയപ്പോള്‍ ഒരു തരം അസന്തുഷ്ടിയും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നില്ല.: ഡോ.എം.ജി.എസ് നാരായണന്‍. (വര്ഗീ യതെക്കെതിരെ ഒരു പുസ്തകം, പുറം-81,82,84 -എം എന്‍ കാരശേരിയുമായുള്ള സംവാദം.)

20. “ഇ.എം.എസ് എഴുതിയത് മാര്ക്സിസമല്ല. താന്‍ എഴുതിയത് മാര്കിസമാണെന്നു അദ്ദേഹം അവകാശപ്പെടുകയായിരുന്നു. അദ്ദേഹം സമനായ ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നില്ല സര്വാിധികാരിയായിരുന്ന ഒരു നേതാവായിരുന്നു. ആര്ദ്രിമോ, സരസമോ, ബുദ്ധിപൂര്വ കമോ പണ്ഡിതോചിതമോ ആയ ഒരു പ്രശ്നത്തെ പറ്റിയും , ഒരു പുസ്തകത്തെ പറ്റിയും ഇ.എം.എസ് ജീവിതത്തില്‍ ഒരിക്കലും എഴുതിയിട്ടില്ല.” : ഡോ.എം.ജി.എസ് നാരായണന്‍. (വര്ഗീംയതെക്കെതിരെ ഒരു പുസ്തകം, പുറം-81,82,84 -എം എന്‍ കാരശേരിയുമായുള്ള സംവാദം.)

21. “കണ്ണൂര്‍ മെഡിക്കല്‍ കോളേജിനു ആവശ്യമുന്നയിച്ചപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കൊളെജുള്ളപ്പോള്‍ കണ്ണൂരില്‍ മറ്റൊന്നിന്റെ ആവശ്യമില്ലെന്നുപറഞ്ഞുകൊണ്ട് ആ ശ്രമത്തെ ഏറ്റവും എതിര്ത്ത ത് ഇ.എം.എസ് ആണ്.” – എം.വി രാഘവന്‍ (ആത്മകഥ:പുറം-265).

22. “കയ്യൂര്‍ സമര നായകനായിരുന കെ.പി.ആര്‍ ഗോപാലന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ‘ദേഹത്തെ ചെളി പോയി’ എന്ന് പറഞ്ഞ ഇഎംഎസ് സോഷ്യലിസ്റ്റു നേതാവിന്റെ സമീപനമല്ല കൈക്കൊണ്ടത്” – എം.വി രാഘവന്‍ (ആത്മകഥ:പുറം—84).

23. “ക്ഷീണിക്കാത്ത മനീഷിയും മഷിയുണങ്ങാത്ത പേനയും ഇഎംഎസ് കൂടുതലായും ഉഴിഞ്ഞു വെച്ചത് സ്വന്തം പാര്ടി്യെ അധികാരത്തിലേറ്റാനുള്ള നയപരിപാടികള്‍ ആവിഷ്കരിക്കാനാണെന്നത് ചരിത്രത്തിലെ ദുര്യോഗങ്ങളില്‍ ഒന്നാണ്”- കെ മാധവന്‍ (ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ്‌ന്റെ ആത്മകഥ, കെ.മാധവന്‍, പുറം-320.)

© 2024 Live Kerala News. All Rights Reserved.