അഴിമതി നേരിടാന്‍ ചൈനയില്‍നിന്നൊരു പാഠം. അഴിമതിക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സഹപ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ 70 ഉദ്യോഗസ്ഥരെ അയച്ചുകൊണ്ടാണ് അഴിമതി കര്‍ശനമായി നേരിടുമെന്ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ അധികൃതര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. അഴിമതിക്ക് ശിക്ഷിക്കപ്പെട്ട 15 സഹപ്രവര്‍ത്തകരെ സന്ദര്‍ശിച്ചും മറ്റു തടവുകാരെ കണ്ടും 70 ഉദ്യോഗസ്ഥര്‍ ഒരു ദിവസം ജയിലില്‍ ചിലവഴിച്ചു. ഉദ്ദേശം ഇതായിരുന്നു. അഴിമതി നടത്തിയാല്‍ നിങ്ങളും ഇവിടെയെത്തും എന്നൊരു മുന്നറിയിപ്പ്.
ജയില്‍ പര്യടനം ചൈനീസ് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചുവെന്ന് ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ വെയ്‌ബോയിലെ പ്രതിരണങ്ങള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ പര്യടനം ഏര്‍പ്പെടുത്തണമെന്നായിരുന്നു ഭൂരിഭാഗം ചൈനക്കാരുടെയും അഭിപ്രായം.