ഒരു വര്‍ഷം 324 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്ത്; പ്രായപൂര്‍ത്തിയാകാത്തവരും മാനസിക വിഭ്രാന്തിയുള്ളവരും ഇങ്ങനെ വധിക്കപ്പെട്ടു; ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ചൈനയും ഇറാനും

ഇസ്ലാമാബാദ്: ഒരുവര്‍ഷം 324 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി പാകിസ്ഥാന്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളില്‍ മൂന്നാമതെത്തി.
ചൈനയും ഇറാനുമാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത്. എന്നാല്‍ തൂക്കിലേറ്റപ്പെട്ടവരാകട്ടെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരോ അക്രമികളോ അല്ല എന്നതാണ് വസ്തുത. പ്രായപൂര്‍ത്തിയാകാത്തവര്‍, മാനസികവിഭ്രാന്തിയുള്ളവര്‍ എന്നിവരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മതിയായ വിചാരണകള്‍ പോലും കൂടാതെയാണ് വധശിക്ഷകള്‍ നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കാത്തതാണ് പാകിസ്താനിലെ വധശിക്ഷകളെന്ന് സംഘടനാധ്യക്ഷ മായ ഫോ വ്യക്തമാക്കി. എന്നാല്‍ റിപ്പോര്‍ട്ടിനോട് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഏറെക്കാലമായി നിര്‍ത്തിവെച്ചിരുന്ന വധശിക്ഷ 2014ലെ പെഷവാര്‍ സൈനിക സ്‌കൂള്‍ ഭീകരാക്രമണത്തെ തുടര്‍ന്നാണ് പാകിസ്ഥാന്‍ പുനരാരംഭിച്ചത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യയില്‍ വശിക്ഷ നിര്‍ത്തലാക്കുന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് അയല്‍രാജ്യങ്ങളില്‍ നിന്ന് ഇങ്ങനെയൊരു കണക്ക് പുറത്തുവരുന്നത്.

© 2024 Live Kerala News. All Rights Reserved.