കൊച്ചി: ട്രാഫിക് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായക നിരയിലേക്കുയര്‍ന്ന രാജേഷ് പിള്ള മിലിയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ട.
കുഞ്ചക്കോ ബോബന്‍, മഞ്ജുവാര്യര്‍ ടീം വീണ്ടും ഒന്നിക്കുന്ന വേട്ടയുടെ റിലീസിംഗ് ഈ മാസം 26നാണ. മഞ്ജുവാര്യര്‍ പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതാണ് സിനിമയുടെ പ്രധാന പ്രത്യേകത. ശ്രീബാല ഐപിഎസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനും മികച്ച വേഷത്തിലെത്തുന്നു. ഇന്ദ്രജിത്താണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.ടാഫിക്കിലെ നായിക കാതല്‍ സന്ധ്യയും ചിത്രത്തിലുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം.