കുവൈത്ത് കോഴിക്കോട് സെക്ടറില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വിസുകള്‍ അഞ്ചായി വര്‍ധിപ്പിക്കുന്നു; നിലവില്‍ മൂന്ന് സര്‍വിസുകളായിരുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കോഴിക്കോട് സെക്ടറില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വിസുകള്‍ അഞ്ചായി വര്‍ധിപ്പിക്കുന്നു. നിലവില്‍ മൂന്ന് സര്‍വിസുകളായിരുന്നു ഉണ്ടായിരുന്നത്.വേനല്‍കാല ഷെഡ്യൂളിലാണ് നിലവിലുള്ള മൂന്നു സര്‍വിസുകള്‍ അഞ്ചായി വര്‍ധിപ്പിക്കുന്നത്. ജൂണ്‍ എട്ടിനാണ് ഇതുപ്രകാരമുള്ള അധിക സര്‍വിസുകള്‍ തുടങ്ങുക. നിലവിലുള്ള ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങള്‍ക്കുപുറമെ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ കൂടി കുവൈത്തില്‍നിന്ന് കരിപ്പൂരിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് പറക്കും. പുതിയ സര്‍വിസുകള്‍ നിലവില്‍വരുന്നതോടെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കുവൈത്തില്‍നിന്ന് കോഴിക്കോട്ടേക്ക് രണ്ടു വീതം സര്‍വിസുകളാവും. മാര്‍ച്ച് 28 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള വേനല്‍കാല ഷെഡ്യൂളില്‍ 23 സര്‍വിസുകള്‍ വര്‍ധിപ്പിക്കുന്നതായി എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചിരുന്നു. നിലവിലുള്ള 96 സര്‍വിസുകള്‍ 119 ആയി ഉയരുന്നു.