മുംബൈ: കമ്പനി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. മോഹന്‍ലാല്‍ വീരപ്പള്ളി ശ്രീനിവാസന്‍ ഐപിഎസ് എന്ന കഥാപാത്രം ചെയ്യുന്നു. അജയ് ദേവ്ഗണും വിവേക് ഒബ്‌റോയിയും പ്രധാനകഥാപാത്രങ്ങളാണ്. രണ്ടാം ഭാഗത്തിലും മോഹന്‍ലാല്‍ ഉണ്ടാകും എന്നാണ് സൂചനകള്‍. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയെ ആധാരമാക്കിയ ചിത്രമായിരുന്നു കമ്പനി. വിവേക് ഒബ്‌റോയിയാണ് കമ്പനി രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്. രാംഗോപാല്‍ വര്‍മ്മയാണ് കമ്പനിയുടെ സംവിധാനം ചെയ്യുന്നത്.
രാംഗോപാല്‍ വര്‍മ്മയുടെ ആഗ്, കമ്പനി എന്നീ ചിത്രങ്ങളാണ് മോഹന്‍ലാല്‍ മുമ്പ് അഭിനയിച്ച ഹിന്ദി ചിത്രങ്ങള്‍. ഇതില്‍ കമ്പനിയിലെ ശ്രീനിവാസന്‍ എന്ന കര്‍ക്കശക്കാരനായ പൊലീസ് ഓഫീസര്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ഫിലിംഫെയര്‍ ബെസ്റ്റ് ആക്ടര്‍ സപ്പോര്‍ട്ടിംഗ് റോള്‍ വിഭാഗത്തില്‍ നോമിനേഷനും ലഭിച്ചിരുന്നു. മികച്ച സഹനടനുള്ള ഐഫ, സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡുകളും മോഹന്‍ലാലിന് ലഭിച്ചിരുന്നു.