ഡോണാള്‍ഡ് ട്രംപിനെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ; മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടുന്നവര്‍ ക്രിസ്ത്യാനികളല്ലെന്ന് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിനെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്ത് വന്നിരിക്കുന്നു. മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടുന്നവര്‍ ക്രിസ്ത്യാനികളല്ലെന്ന് മാര്‍പ്പാപ്പ പറഞ്ഞു. അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള ട്രംപിന്റെ പ്രസ്താവനക്കെതിരെയാണ് മാര്‍പ്പാപ്പ സംസാരിച്ചത്. മുസ്ലിംങ്ങള്‍ക്കെതിരെയും ട്രംപ് വിവാദ പരാമര്‍ശം നടത്തിയിരുന്നു. കുടിയേറ്റക്കാര്‍ക്ക് എതിരെ സംസാരിക്കുന്ന ട്രംപ് ക്രിസ്ത്യാനിയല്ല. എപ്പോഴും മതിലുകളെക്കുറിച്ച് മാത്രം സംസാരിക്കുന്ന, തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങളെക്കുറിച്ച് സംസാരിക്കാത്ത ട്രംപ് ക്രിസ്ത്യാനിയല്ലെന്നാണ് മാര്‍പാപ്പ വിശദമാക്കിയത്. അതേസമയം ട്രംപിനു വോട്ട് ചെയ്യണമോ എന്ന ചോദ്യത്തിന് മാര്‍പാപ്പയാകട്ടെ മറുപടി നല്‍കിയില്ല. മെക്‌സിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിനുശേഷം വത്തിക്കാന്‍ സിറ്റിയിലേക്ക് മടങ്ങവെയാണ് മാര്‍പാപ്പ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ സംസാരിച്ചത്.താന്‍ മെക്‌സിക്കന്‍ ഗവണ്‍മെന്റിന്റെ ഉപകരണമല്ലെന്നും, അത്തരത്തിലുളള നിങ്ങളുടെ മുന്‍വിധികളെ ഉപേക്ഷിക്കണമെന്നും, ജനങ്ങള്‍ തീരുമാനിക്കട്ടെ ഞാന്‍ ആര്‍ക്കൊപ്പമാണെന്നും മാര്‍പാപ്പ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.