ഫ്രാന്‍സ് ബെക്കന്‍ബോവര്‍ക്കെതിരെ ഫിഫയുടെ നടപടി; 7055 ഡോളര്‍ പിഴചുമത്തി

സൂറിച്: ജര്‍മനിയിലെ മികച്ച ഫുട്ബാള്‍ താരം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ക്കെതിരെ ഫിഫ എത്തിക്‌സ് കമ്മിറ്റി നടപടിയെടുത്തു. അഴിമതി അന്വേഷണത്തില്‍ സഹകരിച്ചില്ല എന്നാരോപിച്ചാണ് അദ്ദേഹത്തെ താക്കീത് നല്‍കുകയും 7055 ഡോളര്‍ പിഴചുമത്തുകയും ചെയ്തു. 2018, 2022 ഫിഫ ലോകകപ്പ് വേദി ലേലം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ബെക്കന്‍ബോവര്‍ സഹകരിച്ചില്ലെന്നുമാണ് എത്തിക്‌സ് കമ്മിറ്റി കുറ്റപ്പെടുത്തുന്നത്. നേരിട്ടുള്ള ചോദ്യംചെയ്യലിലും എഴുതിനല്‍കിയ ചോദ്യങ്ങള്‍ക്കുമൊന്നും മറുപടി നല്‍കാന്‍ തയാറായില്ലെന്നും എത്തിക്‌സ് പാനല്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.