മലര്‍ ജോര്‍ജ്ജിനെ പറ്റിച്ചതാണോ; പ്രേക്ഷകരുടെ സംശയത്തിന് നിവിന്‍ ഉത്തരം പറയുന്നു

തിരുവനന്തപുരം: മലയാളത്തിലെ സൂപ്പര്‍ ചിത്രമായ പ്രേമം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്ത സംശയങ്ങളില്‍ ഒന്ന് മലര്‍ ജോര്‍ജ്ജിനെ പറ്റിച്ചതാണോ എന്നതാണ്. ജോര്‍ജ്ജായി വേഷമിട്ടത് നിവിന്‍ പോളിയും മലരായി വേഷമിട്ടത് സായി പല്ലവിയുമാണ്. സിനിമയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലരിന് ഓര്‍മ്മ നഷ്ടപ്പെടുകയും ജോര്‍ജ്ജിനെ മറന്നു പോകുകയും ചെയ്തു. എന്നാല്‍ ജോര്‍ജ്ജിനെ മലര്‍ മനപ്പൂര്‍വം ഒഴിവാക്കുന്നതിനായി മറവി അഭിനയിച്ചതാണോ എന്ന സംശയം പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. ചിത്രത്തിന്റെ അവസാനം മലര്‍ ജോര്‍ജ്ജിന്റെ വിവാഹത്തിന് എത്തുന്ന സമയത്ത് തിരിഞ്ഞ് നോക്കി ചിരിക്കുന്നുണ്ട്, അവര്‍ സന്തോഷമായി ജീവിക്കട്ടെ എന്ന് പറയുന്നു. ഇതാണ് മലര്‍ ജോര്‍ജ്ജിനെ പറ്റിക്കുകയായിരുന്നോ എന്ന സംശയം പ്രേക്ഷകര്‍ക്കുണ്ടായത്. ഈ സസ്‌പെന്‍സ് ഇന്നലെ ചിത്രത്തിലെ നായകന്‍ നിവിന്‍ പോളി പൊളിച്ചു. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കവെയാണ് നിവിന്‍ ജോര്‍ജ്ജിനെ മലര്‍ പറ്റിച്ചതല്ല എന്ന സസ്‌പെന്‍സ് പൊളിച്ചത്. അതൊരു അപകടം തന്നെയായിരുന്നു സിനിമയുടെ നിര്‍മ്മാണ സമയത്ത് ഉദ്ദേശിച്ചതെന്നും നിവിന്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.